കണ്ണൂർ: അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് കണ്ണൂരിൽ അഞ്ച് പൊലീസുകാരെ സസ്പെൻഡ് ചെയ്തു.
കണ്ണൂർ കെ എ പി ബറ്റാലിയനിലെ അഞ്ച് പൊലീസുകാർക്കാണ് സസ്പെൻഷൻ കിട്ടിയത്. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിനാണ് സസ്പെൻഷൻ. പൊലീസുകാർ സഞ്ചരിച്ച കാർ ഇടിച്ച് രണ്ട് ബൈക്ക് യാത്രികർക്ക് പരുക്കേറ്റിരുന്നു. ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ പൊലീസുകാരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഷൻ.എൻ.കെ രമേശൻ,ടി. ആർ പ്രജീഷ്,കെ. സന്ദീപ്, പി.കെ സായൂജ്,ശ്യാം കണ്ണൻ എന്നീപൊലീസ് ഉദ്യോഗസ്ഥർക്കാണ് സസ്പെൻഷൻ.[the_ad_placement id=”adsense-in-feed”]
കഴിഞ്ഞ മാസം മുപ്പതിനാണ് നടപടിക്ക് ആധാരമായ സംഭവം ഉണ്ടായത്. ഉദ്യോഗസ്ഥർ സഞ്ചരിച്ച് കാറിടിച്ച് രണ്ട് ബൈക്ക് യാത്രികർക്ക് പരിക്കേറ്റിരുന്നു.[quads id=1] അപകടമുണ്ടായെന്നറിഞ്ഞിട്ടും പൊലീസുകാർ കാർ നിർത്താതെ പോയിരുന്നു. സംഭവത്തിൽ പൊലീസ് പരാതി വന്നതോടെയാണ് അപകടമുണ്ടാക്കിയത് ധർമ്മടം പൊലീസ് ക്യാംപിലെ ഉദ്യോഗസ്ഥരാണെന്ന് തിരിച്ചറിഞ്ഞത്.ക്യാംപിൽ നിന്നും മേലുദ്യോഗസ്ഥരെ അറിയിക്കാതെ ഇവർ മുങ്ങിയതാണെന്നും പിന്നീട് തെളിഞ്ഞു.

You must log in to post a comment.