𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

China's corona subtype also in India, disease three people; #coronaVirus, #covid19,#bf-7 #bf_7india,

രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ച തൃശ്ശൂര്‍ സ്വദേശിനിക്ക് വീണ്ടും രോഗം

വെബ് ഡസ്ക് :-രാജ്യത്ത് ആദ്യം കോവിഡ് സ്ഥിരീകരിച്ച പെൺകുട്ടിക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. വുഹാനിൽ മെഡിക്കൽ വിദ്യാർഥിനി ആയിരുന്ന തൃശ്ശൂർ സ്വദേശിനിക്കാണ് വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്.

പെൺകുട്ടിക്ക് കോവിഡ് ലക്ഷണങ്ങൾ ഇല്ലെന്ന് തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇവർ ഡൽഹിക്ക് പോകുന്നതിനായി നടത്തിയ പരിശോധനയിലാണ് വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്. കുട്ടി വാക്സിനെടുത്തിരുന്നില്ല.

ഇവർക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും ഡിഎംഒ അറിയിച്ചു. ആദ്യതവണ കോവിഡ് സ്ഥിരീകരിച്ചപ്പോൾ ഇവർക്ക് കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നു.വുഹാനിൽ കോവിഡ് 19 വ്യാപനം രൂക്ഷമായിരുന്ന സമയത്താണ് അവിടെ മെഡിക്കൽ പഠനത്തിലായിരുന്ന പെൺകുട്ടി മടങ്ങിയെത്തിയത്.