സാമ്പത്തിക തട്ടിപ്പ് കേസിൽ കണ്ണൂരിൽ സിപിഐഎം ലോക്കൽ കമ്മിറ്റി അംഗങ്ങളെ പുറത്താക്കി.വിവാദത്തിൽ കുറ്റാരോപിതരായ പാടിയോട്ടുചാൽ ലോക്കൽകമ്മിറ്റിഅംഗങ്ങളെയാണ്പുറത്താക്കിയത്.പാടിയോട്ടുചാൽ ലോക്കൽ കമ്മിറ്റി അംഗങ്ങളായ അഖിൽ, സേവ്യർ,റാംഷഎന്നിവരെയാണ്പുറത്താക്കിയത്. ബ്രാഞ്ച് അംഗം സകേഷിനെതിരെയും നടപടിയെടുത്തിട്ടുണ്ട്. അഖിൽമുൻഎസ്എഫ്ഐ നേതാവ്കൂടിയാണ്.
നാലുപേരെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നാണ് പുറത്താക്കിയത്. ചെറുപുഴയിലെഘടകകക്ഷി നേതാവിന്റെ മകനുമായി ചേര്‍ന്ന് നടത്തിയ ക്രിപ്റ്റോ ട്രേഡിങ് ഇടപാട് നടത്തിയതിന്റെ പേരിലാണ് നടപടി.
പരാതിയുടെഅടിസ്ഥാനത്തിൽസംസ്ഥാനസെക്രട്ടറി എംവിഗോവിന്ദനാണ് നടപടിയെടുത്തത്.കണ്ണൂർചെറുപുഴസ്വദേശിയായ കേരള കോൺഗ്രസ് നേതാവാണ് പരാതി നൽകിയത്. 30 കോടിയുടെ ക്രിപ്റ്റോ ഇടപാട് നടന്നുവെന്നും ഇതുവഴി 20 കോടിയുടെ കള്ളപ്പണംവെളുപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.

financial-fraud-cpim-local-committee-members-expelled-in-kannur
You must log in to post a comment.