
തിരുവനന്തപുരം: കണ്ടല സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി രാജിവച്ചു. സിപിഐ നേതാവ് എന്‍ ഭാസുരാഗന്‍പ്രസിഡന്റായ ബാങ്കിനെതിരെ കോടികളുടെ അഴിമതി ആരോപണംഉയര്‍ന്നിരുന്നു. എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഭരണ സമിതി രാജിവച്ചത്. കോടികളുടെ ക്രമക്കേട് നടത്തിയതായിആരോപണം ഉയര്‍ന്നതിന് പിന്നാലെ കഴിഞ്ഞ മാസം അവസാനം എന്‍ ഭാസുരാംഗനെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചിരുന്നു. ജില്ലാ കമ്മിറ്റിയില്‍ നിന്നും ഭാസുരാംഗനെഒഴിവാക്കി.
കണ്ടല സര്‍വ്വീസ് സഹകരണ ബാങ്കിലും മാറന്നല്ലൂര്‍ ക്ഷീര സഹകരണസംഘത്തിലും കോടികളുടെ ക്രമക്കേട് നടന്നു എന്നാണ് ആരോപണം. നേരത്തെ സാമ്പത്തിക തകര്‍ക്കെ തുടര്‍ന്ന് സിപിഐ മാറന്നൂല്ലൂര്‍ ലോക്കല്‍ സെക്രട്ടറി സുധീര്‍ഖാന്റെ മുഖത്ത് മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സജികുമാര്‍ ആസിഡ് ഒഴിച്ചിരുന്നു. ഒളിവില്‍പോയസജികുമാര്‍ സാമ്പത്തിക തട്ടിപ്പിന്റെ മുഖ്യകണ്ണി ഭാസുരാഗനാണെന്ന് കുറിപ്പെഴുതിവെച്ച് ആത്മഹത്യ ചെയ്തു.
ഡയറിക്കുറിപ്പും ആത്മഹത്യകുറിപ്പും പുറത്തുവന്നതോടെയാണ് ഭാസുരാഗംനെതിരെ സിപിഐനടപടിയെടുത്തത്. കണ്ടല സഹകരണ സംഘം തട്ടിപ്പില്‍ 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
You must log in to post a comment.