𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ വിമര്‍ശനം; ഫാത്തിമ തഹ്ലിയയെ എംഎസ്‌എഫ് ദേശീയ വൈസ് പ്രസിഡന്‍റ് പദവിയില്‍നിന്ന് പുറത്താക്കി.

കോഴിക്കോട്: എംഎസ്‌എഫ് ദേശീയ വൈസ് പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് ഫാത്തിമ തഹ്​ലിയയെ നീക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ഘടകത്തിന്‍െറ നിര്‍ദേശപ്രകാരമാണ് നടപടി ഉണ്ടായതെന്ന് മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷന്‍ ഖാദര്‍ മൊയ്തീന്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

അതേസമയം, നടപടിയെക്കുറിച്ച്‌ അറിയില്ലെന്നും മാധ്യമങ്ങളിലൂടെയാണ് വാര്‍ത്ത അറിഞ്ഞതെന്നും ഫാത്തിമ തഹ്​ലിയ പ്രതികരിച്ചു. തനിക്ക് കാരണം കാണിക്കല്‍ നോട്ടീസൊന്നും ലഭിച്ചിട്ടില്ലെന്നും ഫാത്തിമ തഹ്​ലിയ വ്യക്തമാക്കി.

‘ഹരിത’ നേതാക്കള്‍ക്കെതിരെ എംഎസ്‌എഫ് നേതാക്കള്‍ ലൈം​ഗി​കാധിക്ഷേപം നടത്തിയ സംഭവത്തില്‍, മുസ്​ലിം ലീഗില്‍നിന്ന്​ നീതി ലഭിച്ചില്ലെന്നും നേതൃത്വത്തിന്റെ സമീപനം തെറ്റാണെന്നും ഫാത്തിമ തഹ്​ലിയ വിമര്‍ശിച്ചിരുന്നു. സംഘടന യോഗത്തില്‍ എതിര്‍പ്പ് വ്യക്തമാക്കുമെന്നും ഫാത്തിമ തഹ്​ലിയ പറഞ്ഞിരുന്നു.