വെബ്ഡെസ്ക് :-കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി (പിഎം കിസാന്‍) ഗുണഭോക്താക്കളായ കര്‍ഷകര്‍ ജൂലൈ 31നകം ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വിവരങ്ങള്‍ നല്‍കണം. പദ്ധതിയിലൂടെ മൂന്നു തവണയായി 6000 രൂപ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് നല്കുന്നു. വര്‍ഷത്തില്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് കര്‍ഷകര്‍ അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ചിരിക്കണം.കാര്‍ഷിക മേഖലയുടെ വികസനത്തിനും കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുമായി ഡിജിറ്റല്‍ സാങ്കേതിക വിദ്യ വ്യാപകമായി ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി പി എം കിസാന്‍ പദ്ധതിയില്‍ അംഗങ്ങളായ എല്ലാ കര്‍ഷകരുടേയും ഒരു സംയുക്ത ഡാറ്റാബേസ് (ഫെഡറേറ്റഡ് ഫാര്‍മര്‍ ഡാറ്റാ ബേസ്) രൂപീകരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു.ആദ്യ ഘട്ടമായി ഓരോ പി എം കിസാന്‍ ഗുണഭോക്താവും അവരവരുടെ സ്വന്തം കൃഷിഭൂമിയുടെ വിവരങ്ങള്‍ സംസ്ഥാന കൃഷിവകുപ്പിന്റെ എയിംസ് (എഐഎംഎസ്) പോര്‍ട്ടലില്‍ നല്‍കണം. കൂടാതെ പിഎം കിസാനില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് ഇ കെ വൈ സി നിര്‍ബന്ധമാണ്. പി എം കിസാന്‍ പോര്‍ട്ടല്‍ വഴിയോ അക്ഷയ, സി എസ് സി തുടങ്ങിയ ജനസേവന കേന്ദ്രങ്ങള്‍ വഴിയോ ഇ. കെ. വൈ. സി. ചെയ്യണം

പിഎം കിസാന്‍ ഗുണഭോക്താക്കളായ കര്‍ഷകര്‍ ജൂലൈ 31 നകം വിവരങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ നല്‍കണം;
sponsored
sponsored