തൃശൂര്‍- പാലക്കാട് ദേശീയപാതയിലെ പന്നിയങ്കര ടോള്‍ പ്ലാസയില്‍ ടോള്‍ നിരക്ക് ഉയര്‍ത്താന്‍ തീരുമാനം. ബസുകളുടെ ടോള്‍നിരക്ക് 310, 465 എന്ന തോതിലാകും. കാര്‍, ജീപ്പ് തുടങ്ങിയ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍സിംഗിള്‍ യാത്രയ്ക്ക് 100 രൂപയും റിട്ടേണ്‍ ഉള്‍പ്പെടെ 150 രൂപയുമാകും. പുതുക്കിയ നിരക്ക് രണ്ട് ദിവസത്തിനുള്ളില്‍ നടപ്പാക്കുമെന്ന് കരാര്‍ കമ്പനി അറിയിച്ചുടോള്‍ നിരക്ക് കുറച്ചതിനെതിരെ കരാര്‍ കമ്പനി നല്‍കിയ അപ്പീലില്‍ കമ്പനിയ്ക്ക് അനുകൂലമായ ഉത്തരവ് വന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടി. മുന്‍പ് കാര്‍, ജീപ്പ് തുടങ്ങിയ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ സിംഗിള്‍ യാത്രയ്ക്ക് 90 രൂപയും റിട്ടേണ്‍ ഉള്‍പ്പെടെ 135 രൂപയുമാണ് ഈടാക്കിയിരുന്നത്. ബസുകള്‍ക്ക് ഒരുവശത്തേക്കുള്ള യാത്രയ്ക്ക് 280 രൂപയും റിട്ടേണ്‍ ഉള്‍പ്പെടെ 425 രൂപയുമാണ് നിലവില്‍ ഈടാക്കിവരുന്നത്.
You must log in to post a comment.