തൃശൂരിലെ ദേശീയപാതയോരത്തെ തട്ടുകടയിലെ ഭക്ഷണത്തിനെതിരെ വ്യാജ ആരോപണം നടത്തി സമൂഹമാദ്ധ്യമങ്ങളിൽ വിഡിയോ പ്രചരിപ്പിച്ചത്തിനു ഫുഡ് വ്‌ളോഗറെ സൈബർ പൊലീസും പുതുക്കാട് പൊലീസും ചേർന്ന് പിടികൂടി. ആമ്പല്ലൂരിലെ ‘മോഹനേട്ടന്റെ തട്ടുകട’ എന്ന സ്ഥാപനത്തിൽ നിന്നും പാർസൽ വാങ്ങിയ ചില്ലി ചിക്കനിൽ പുഴു കലർന്നിരുന്നു വെന്നായിരുന്നു വ്യാജ ആരോപണം.
പ്രധാനപ്പെട്ട വാർത്തകൾ അറിയുവാൻ ഈ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
കഴിഞ്ഞ 14നായിരുന്നു സംഭവം. അന്നേ ദിവസം തട്ടുകട അവധിയായിരുന്നു. ആ ദിവസം വാങ്ങിയ ഭക്ഷണത്തിലാണ് പ്രശ്‌നമെന്ന് പ്രചരിച്ചതോടെ ഉടമ രമേഷ്, സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയായ മുട്ടിത്തടി സ്വദേശിയായ വിദ്യാർഥിയെ ഇന്നലെയാണ് പോലീസ് പിടികൂടിയത്.
false-propaganda-food-vloger-arrested Food,Food blog

You must log in to post a comment.