sponsored
തിരുവനന്തപുരം; ബിനീഷ് കോടിയേരിയുടെ ചിത്രം എഡിറ്റ് ചെയ്‌ത പ്രചരിപ്പിച്ച സംഭവത്തിൽ മറുനാടൻ മലയാളി ഉടമ ഷാജൻ സ്‌കറിയയ്‌ക്കെതിരെ സൈബർ പൊലീസ് കേസെടുത്തു. തന്റെ ചിത്രം അപകീർത്തിപ്പെടുത്തുന്ന രീതിയിൽ എഡിറ്റ് ചെയ്‌ത് പ്രചരിപ്പിച്ചെന്ന ബിനീഷിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഐപിസി സെക്ഷൻ 469 ഉൾപ്പടെയുള്ള വകുപ്പനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. കെ വാറ്റ് കേരളത്തിന്റെ സ്വന്തം വാറ്റ് എന്ന തലക്കെട്ടോടെ മദ്യക്കുപ്പിയുമായി നിൽക്കുന്ന ബിനീഷിന്റെ എഡിറ്റ് ചെയ്‌ത ചിത്രമാണ് ഷാജൻ സ്‌കറിയ ഫെയ്‌സ്‌ബുക്കിൽ പങ്കുവെച്ചത്
sponsored