പ്രീ ഡിഗ്രി വിദ്യാഭ്യാസം; നാലുവർഷമായിചികിത്സ നടത്തുന്ന വ്യാജ ഡോക്ടർ പിടിയിൽ
എടക്കര(മലപ്പുറം) ∙ വഴിക്കടവിൽ വ്യാജ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം നോർത്ത് പറവൂർ സ്വദേശി രതീഷിനെയാണ് (41) അറസ്റ്റ് ചെയ്തത്. 2018 മുതൽഇയാൾവഴിക്കടവ് നാരോക്കാവിൽ സ്വകാര്യആശുപത്രിയിൽ ചികിത്സ നടത്തി വരുന്നുണ്ടെന്നുപൊലീസ് പറഞ്ഞു. രതീഷിന്റെ വിദ്യാഭ്യാസ യോഗ്യത പ്രീഡിഗ്രി മാത്രമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
മെഡിക്കൽ ഷോപ്പിലെ ജോലി പരിചയം വച്ചാണ്ചികിത്സിച്ചതെന്ന്രതീഷ്പൊലീസിനോട് പറഞ്ഞു. ആശുപത്രി നടത്തിപ്പുകാരായ ഷാഫിഐലാശേരിയെയും ഷമീറിനെയും പൊലീസ്കസ്റ്റഡിയിലെടുത്തു.