തലശ്ശേരി : തലശ്ശേരിയിൽThalasheri ബോംബ് സ്ഫോടനം, യുവാവിന് പരിക്കേറ്റു. എരഞ്ഞോളി പാലത്തിനടുത്തുള്ള കച്ചബ്രം താഴെയിലാണ് സ്ഫോടനം നടന്നത്. യുവാവിന് സാരമായി പരിക്കേറ്റു. കൈപ്പത്തി അറ്റുപോയതായിട്ടാണ് വിവരം.
ശ്രുതി നിവാസിൽ വിഷ്ണുവിനാണ് Vishnuപരിക്ക്. അർധരാത്രിയോടെയാണ് സ്ഫോടനംExplosion during bomb-making നടന്നത്. യുവാവ് സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയിട്ടുണ്ട്. സ്ഫോടനം നടന്ന സ്ഥലത്ത് പോലീസ് എത്തി പരിശോധന നടത്തി.സംഭവ സ്ഥലത്ത് നിന്നും പൊട്ടാത്ത ഒരു നാടൻ ബോംബും കണ്ടെത്തിയിട്ടുണ്ട് Bomb nirmmanam .
Advertisementമനുഷ്യ ജീവന് അപകടം സംഭവിക്കുന്ന തരത്തിൽ സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്തതിന് എക്സ്പ്ലോസീവ് സബ്സൻറ് ആക്ട് 3, 5 വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. ബോംബ് സ്ക്വാഡ് ഉൾപ്പെടെയുള്ള സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
Advertisement