𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

ബോംബ് നിർമാണത്തിനിടെ സ്ഫോടനം, ബജ്‌രംഗൾ പ്രവൃത്തകന്റെ കൈപ്പത്തി അറ്റു;

വെബ് ഡസ്ക് :-ചെരണ്ടത്തൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ ബജ്‌രംഗൾ പ്രവൃത്തകന്റെ കൈപ്പത്തി അറ്റു. മണിയൂര്‍ ചെരണ്ടത്തൂരിലെ മൂഴിക്കല്‍ മീത്തല്‍ ഹരിപ്രസാദിനാണ് (30) പരുക്കേറ്റത്. വൈകീട്ട് ഏഴോടെയാണ് സംഭവം.ഉഗ്ര ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയില്‍ ഹരിപ്രസാദിന്‍റെ കൈപ്പത്തി ചിന്നിച്ചിതറി. ദേഹമാസകലം പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനം നടന്ന വീടിന്റെ ടെറസില്‍ ചിതറിയ മാംസവും രക്തവും തളം കെട്ടിയ നിലയിലാണ്. സംഭവസ്ഥലത്തു നിന്നും ബോംബിന്റെഅവശിഷ്ടങ്ങള്‍ പൊലീസിനു ലഭിച്ചു.