തിരുവനന്തപുരം: സംവിധായകൻ രാമസിംഹൻ അബൂബക്കർ (അലി അക്ബർ) ബിജെപി വിട്ടു. ഫെയ്സ്ബുക്കിലൂടെയാണ് താൻ ബിജെപിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ബിജെപി സംസ്ഥാന സമിതി അംഗമായിരുന്ന രാമസിംഹൻ എല്ലാ ചുമതലകളും നേരത്തേ തന്നെ ഒഴിഞ്ഞിരുന്നു.
ഇപ്പോൾ ഒരു രാഷ്ട്രീയത്തിനും അടിമയല്ലെന്നും തികച്ചുംസ്വതന്ത്രനാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. പണ്ട്കുമ്മനംരാജശേഖരൻ തോറ്റപ്പോൾ വാക്ക് പാലിച്ച് മൊട്ടയടിച്ച താൻ ഇനി ആർക്കു വേണ്ടിയുംമൊട്ടയടക്കില്ലെന്നും തല മൊട്ടയടിച്ച ചിത്രംപങ്കുവെച്ചുകൊണ്ട് രാമസിംഹൻ പറഞ്ഞു. ഈ കുറിപ്പിന് താഴെയാണ് ബിജെപി വിട്ട കാര്യം അദ്ദേഹം വ്യക്തമാക്കിയത്.
സംവിധായകൻ രാജസേനനയും നടൻ ഭീമൻ രഘുവും അടുത്തിടെ ബിജെപി വിട്ടിരുന്നു.ഇതിനുപിന്നാലെയാണ് സിനിമാ രംഗത്തുനിന്നുള്ള രാമസിംഹനും ബിജെപിയിൽനിന്ന് രാജിവെച്ചത്.രാജസേനനും ഭീമൻ രഘുവും സിപിഎമ്മിലേക്ക് പോകുമെന്ന് വ്യക്തമാ ക്കിയിരുന്നു. എന്നാൽ, രാമസിംഹന്റെ ഭാവി പരിപാടികൾ ഇപ്പോഴും വ്യക്തമല്ല.
explanation-rama-simhan-is-not-a-slave-to-any-politics-and-is-completely-independent Rama simhan Ali akber

You must log in to post a comment.