മുസ്തഫ അഹല്യ ഹോസ്പിറ്റലിലെ സീനിയർ റിലേഷൻഷിപ്പ് ഓഫീസറും മുസ്തഫ മലങ്കര കത്തോലിക്ക സമൂഹത്തിന്റെ വൈസ് പ്രസിഡണ്ടുമായ മനൂ കെ വർഗീസ് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.
43 വയസ്സായിരുന്നു. ചെങ്ങന്നൂർ ഇലഞ്ഞിമേൽ കുരിക്കാട്ട് കിഴക്കേതിൽ വീട്ടിൽ വർഗീസിനെയും കുഞ്ഞുമോളുടെ മകനാണ്. ഷെയ്ക്ക് ശക്ക്‌ബൂത്ത് മെഡിക്കൽ സിറ്റിയിലെ നേഴ്സ് ജോസി ഡേവിഡ് ആണ് ഭാര്യ.
ബനിയാസ് ജെംസ് സ്കൂൾ വിദ്യാർത്ഥിനികളായ എയ്ഞ്ചലിൻ, ആഷ്ലിൻ, എന്നിവർ മക്കളാണ് ബിനിയാസിലെ മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം നടപടികൾ പൂർത്തിയായ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം മാവേലിക്കര ഭദ്രാസനത്തിലെ ചെങ്ങന്നൂർ ഇലഞ്ഞിമേൽ സെൻറ് ജോൺസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Expatriate Malayali youth passed away in Abu Dhabi: #Abu dhabi #manu k vargees

You must log in to post a comment.