കൊച്ചി: തൃക്കാക്കര തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പരസ്യ വിമർശനമുന്നയിച്ച ബിനോയ് വിശ്വത്തെ പരിഹസിച്ച് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ കൃഷ്ണദാസ്. ഇടതുപക്ഷത്തിന്‍റെ ചെറിയ തോൽവിയിൽ പോലും ചിലർ പ്രതിച്ഛായാ കച്ചവടത്തിനിറങ്ങിയെന്നാണ് പരിഹാസം. ജനങ്ങളാണ് വലുതെന്ന ബിനോയ് വിശ്വത്തിന്‍റെ പരാമർശം ഇത്തവണത്തെ നോബേൽ സമ്മാനത്തിന് അർഹമായ കണ്ടുപിടിത്തമാണ്. വലതുപക്ഷത്തിന്‍റെ പ്രതിച്ഛായ വലുതായി കാണുന്നവർ അവസരം കിട്ടുന്പോൾ തനിനിറം കാണിക്കുമെന്നും കൃഷ്ണദാസ് വിമർശിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കൃഷ്ണദാസിന്‍റെ പ്രതികരണം.
You must log in to post a comment.