വെബ് ഡസ്ക് :-സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്ന് രമേശ് ചെന്നിത്തല. എത്ര മൂടിവെക്കാൻ ശ്രമിച്ചാലും സത്യം പുറത്തുവരും. മുഖ്യമന്ത്രിക്കുള്ള പങ്ക് സംശയാതീതമായി തെളിഞ്ഞു. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ താൻ പറഞ്ഞ കാര്യങ്ങൾ ശരിയായെന്നും രമേശ് ചെന്നിത്തല പറഞ്ഞു.[the_ad_placement id=”adsense-in-feed”]
ബിരിയാണി പാത്രം കൊണ്ട് മൂടിവയ്ക്കാൻ ശ്രമിച്ചാലും സത്യം പുറത്തുവരും. മുഖ്യമന്ത്രിയുടെ കുടുംബത്തെ കുറിച്ചുള്ള ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.[the_ad_placement id=”content”]
”ഓരോ ദിവസം കഴിയുംതോറും വസ്തുതകൾ കൂടുതൽ പുറത്തുവരികയാണ്. എല്ലാ അഴിമതി കറകളും കഴുകി കളയാൻ മുഖ്യമന്ത്രിക്ക് സാധ്യമല്ല. സ്വർണക്കള്ളക്കടത്തിൽ ഇനിയും വസ്തുതകൾ പുറത്തുവരും. പലരുടെയും മുഖം അനാവരണം ചെയ്യപ്പെടും. സത്യത്തെ മൂടിവെക്കാൻ ആർക്കും സാധിക്കില്ല. വസ്തുത ഇല്ലാതെ ഒരു കാര്യവും ഉന്നയിച്ചിട്ടില്ല. പറഞ്ഞ കാര്യങ്ങൾ ഒന്നും തിരുത്തി പറയേണ്ടി വന്നിട്ടില്ല. പുതിയ മൊഴി അതീവ ഗൗരവതരം. അന്വേഷണ ഏജൻസികൾ ഗൗരവത്തിലെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.