Skip to content

ജ്വല്ലറിയിൽ നിന്ന് ജീവനക്കാരി അപഹരിച്ചത് കോടികൾ :

“2004 മുതൽ ജ്വല്ലറിയുടെ എല്ലാ സാമ്പത്തിക ഇടപാടുകളുടെയും മേൽനോട്ടം വഹിച്ചിരുന്നത് ചീഫ് അക്കൗണ്ടൻറ് ആയ സിന്ധു ആയിരുന്നു”

കണ്ണൂർ:കണ്ണൂർ താവക്കരയിലെ കൃഷ്ണാ ജ്വല്ലേഴ്സിൽനിന്ന് ഏഴരക്കോടി രൂപയോളം അപഹരിച്ചു മുങ്ങിയചീഫ്അക്കൗണ്ടന്റിനായി പോലീസ് അന്വേഷണംഊർജിതമാക്കി.

കൃഷ്ണ ജ്വല്ലറി എം ഡീ യുടെ പരാതിയിൽ കണ്ണൂർടൗൺപോലീസാണ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.

പരാതി ഉയർന്നതിനെ തുടർന്ന് കണ്ണൂർ ചിറക്കൽ സ്വദേശിയായ സിന്ധു (49) ഒളിവിലാണ്. ഇവരുടെ മൊബൈൽ ഫോണുംസ്വിച്ച്ഓഫാക്കിയ നിലയിലാണ്. സിന്ധു കേരളത്തിന്പുറത്താണ് ഒളിവിൽകഴിയുന്നതെന്നാണ് പോലീസിന് ലഭിച്ച സൂചന. എന്നാൽ ഇവരുടെകുടുംബാംഗങ്ങളെയും ബന്ധുക്കളെയും സഹപ്രവർത്തകരെയും ചോദ്യംചെയ്തതിൽ ഇവർ എവിടെയാണെന്ന വിവരംലഭിച്ചിട്ടില്ലെന്നാണ് പോലീസ് നൽകുന്ന വിവരം.

ഒളിവിൽ പോയ സിന്ധുവിന്റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചുവരികയാണ്. ഇവർക്ക് നിരവധി അക്കൗണ്ടുകൾഉണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ബന്ധുക്കളോടെപ്പം തുടങ്ങിയ ജോയിന്റ് ബാങ്ക് അക്കൗണ്ടുകളും ഇതിനൊപ്പമുണ്ട്. സിന്ധുവിന്റെ പേരിലുള്ള രണ്ട് അക്കൗണ്ട്, ഭർത്താവ്, സിന്ധുവിന്റെ മാതാവ്, സഹോദരൻ തുടങ്ങിയവരുടെ പേരിലുള്ള ജോയിന്റ് അക്കൗണ്ട്ഭർത്താവിൻ്റെ പേരിലുള്ള സ്വന്തം അക്കൗണ്ട്,എന്നിവയിലാണ്ഇവർപലതവണകളായിപണംനിക്ഷേപിച്ചത്.

2004മുതൽസ്ഥാപനത്തിന്റെഎല്ലാഅക്കൗണ്ട് ഇടപാടുകളും ബാങ്കിങ് ഇടപാടുകളും നികുതി വരുമാന കണക്കുകളും കൈകാര്യം ചെയ്തത് സിന്ധു തനിച്ചായിരുന്നു. നേരിട്ടും നെറ്റ് ബാങ്കിങ് വഴിയുമാണ് ഇവർ ഇതു ചെയ്തിരുന്നത്. സ്ഥാപനത്തിന്റെ പ്രധാന തസ്തികയിൽ ജോലി ചെയ്തിരുന്ന സിന്ധു മറ്റുസഹപ്രവർത്തകർക്കുമേൽതന്റെഅപ്രമാദിത്വംഅടിച്ചേൽപിച്ചിരുന്നതായി പരാതിയുണ്ട്. ആവശ്യത്തിനും അനാവശ്യത്തിനുമായി ഇവർ മറ്റു ജീവനക്കാരെ ശകാരിച്ചിരുന്നു.മാനേജ്മെന്റ് അറിയാതെ തനിക്ക് അനിഷ്ടം തോന്നുന്നജീവനക്കാർക്കെതിരെ അച്ചടക്ക നടപടിസ്വീകരിച്ചിരുന്നതായുംചിലരെജോലിയിൽനിന്നു പിരിച്ചുവിടാൻ കാരണക്കാരിയായെന്നും പരാതിയുണ്ട്.

ഏഴരക്കോടിതട്ടിയെടുത്തുവെന്ന്സിന്ധുവിനെതിരെ ആരോപണം ഉയർന്നത് സ്ഥാപന ത്തിലെ ആഭ്യന്തര ഓഡിറ്റിങ്നടത്തിയതിനു ശേഷമാണ്.മാനേജ്മെന്റ് തലപ്പത്ത് പുതിയ ആളുകൾചുമതലയേറ്റതിനു ശേഷമാണ് സ്ഥാപനത്തിന്റെ ആസ്തി-ബാധ്യതാ കണക്കെടുപ്പ്തുടങ്ങിയത്.

employee-stole-crores-from-jewellers#jwellery


Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading