𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

ഗള്‍ഫില്‍ ബലിപ്പെരുന്നാള്‍ ജൂലൈ 20ന്; അറഫ ദിനം ജൂലൈ 19 ന്.


ജിദ്ദ : ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപ്പെരുന്നാള്‍ ജൂലൈ 20ന്. മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്‍ന്ന് ദുല്‍ഹജ്ജ് ഒന്ന് ഞായറാഴ്ച ആയിരിക്കുമെന്നും അറഫ ദിനം ജൂലൈ 19 ആയിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
സൗദി സുപ്രീം കോടതി ഇക്കാര്യം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ദുബൈ മതകാര്യ വകുപ്പിന്റെ ട്വിറ്റര്‍ പ്രകാരം ഞായറാഴ്ച ദുല്‍ഹജ്ജ് ഒന്നാണ്. ഒമാനില്‍ ഞായറാഴ്ച ദുല്‍ഹജ്ജ് ഒന്നായിരിക്കുമെന്ന് ഔഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു.