വിദ്യാഭ്യാസ യോ​ഗ്യത ചോദിച്ചാൽ പിഴചുമത്തുമോ:കെജിരിവാൾ;

വിധിക്ക് പിന്നാലെ കെജരിവാൾ രൂക്ഷ വിമർശനവുമായി രം​ഗത്തെത്തി.പ്രധാനമന്ത്രിയുടെ വി​​ദ്യാഭ്യാസ യോഗ്യതകൾസംബന്ധിച്ച കാര്യങ്ങൾഅറിയാൻ ഈരാജ്യത്തിന്അവകാശമില്ലേഎന്ന്കെജരിവാൾ ചോദ്യം ഉന്നയിച്ചു. ട്വിറ്ററിലൂടെയായിരുന്നു കെജരിവാളിന്റെപ്രതികരണം. നിരക്ഷരനായ പ്രധാനമന്ത്രിരാജ്യത്തിനുതന്നെഅപകടമാണെന്നും കെജരിവാൾ കുറിച്ചു.

‘നമ്മുടെപ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോ​ഗ്യത അറിയാൻഈരാജ്യത്തിന് അവകാശമില്ലേ? വിദ്യാഭ്യാസ യോ​ഗ്യത വെളിപ്പെടുത്തുന്നതിനെ പ്രധാനമന്ത്രിശക്തമായി എതിർക്കുന്നു.എന്തുകൊണ്ടാണത്? അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോ​ഗ്യത ചോദിക്കുന്നവർക്കെല്ലാം പിഴ ചുമത്തുമോ? എന്താണ് ഇവിടെ സംഭവിക്കുന്നത്? വിദ്യാഭ്യാസം കുറഞ്ഞ നിരക്ഷരനായപ്രധാനമന്ത്രി രാജ്യത്തിന് വലിയ അപകടമാണ്’-കെജരിവാൾ കുറിച്ചു.

Join 6,633 other subscribers

പ്രധാനമന്ത്രിയുടെ ഓഫീസ്, ഗുജറാത്ത് സർവകലാശാല, ഡല്‍ഹിസർവകലാശാല എന്നിവയ്ക്കാണ് വിവരാവകാശകമ്മീഷൻ ഉത്തരവ് നല്‍കിയത്. ഇതിനെതിരെഗുജറാത്ത് സർവകലാശാല നല്‍കിയ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.

ഗുജറാത്ത്സർവകലാശാലയില്‍ നിന്ന് 1978ല്‍ ബിരുദവും ഡല്‍ഹി സർവകലാശാലയില്‍ നിന്ന്1983ല്‍ബിരുദാനന്തരബിരുദവുംനേടിയെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഇതിന്റെ വിവരങ്ങളാണ്കെജരിവാള്‍ ആരാഞ്ഞത്.

സര്‍ട്ടിഫിക്കറ്റിന്റെ വിവരങ്ങള്‍ നല്‍കാന്‍ സര്‍വകലാശാലയെ നിര്‍ബന്ധിക്കാനാവില്ലെന്ന്, ഗുജറാത്ത് സർവകലാശാലക്കു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ തുഷാര്‍ മേത്ത വാദിച്ചിരുന്നു. ഇതില്‍ പൊതുതാത്പര്യമൊന്നുമില്ല.ഒരാളുടെബാലിശമായ കൗതുകത്തിനു വേണ്ടിഇത്തരംഉത്തരവ് പുറപ്പെടുവിക്കാനാവില്ല. പ്രധാനമന്ത്രിക്കു ബിരുദമുണ്ടോയെന്നത് അദ്ദേഹത്തിന്റെചുമതലയുമായിഒരുതരത്തിലും ബന്ധപ്പെടാത്ത കാര്യമാണെന്ന് തുഷാര്‍ മേത്ത പറഞ്ഞു.

Leave a Reply