
മാസപ്പടി വിവാദത്തിൽ എൻഫോഴ്സ്‌മെനറ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം തുടങ്ങിയതായി റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനും എക്സാലോജിക് കമ്പനിയും അന്വേഷണ പരിധിയിൽ ഉൾപ്പെടുമെന്നാണ് വിവരം. കള്ളപ്പണം തടയൽ നിയമപ്രകാരം കേസ് നിലനിൽക്കുമോ എന്ന് പരിശോധിക്കും, രേഖയിൽ പറഞ്ഞിട്ടുള്ള വ്യക്തികൾ, സ്ഥാപനം എന്നിവ കേന്ദ്രീകരിച്ച് പരിശോധന ഉണ്ടാകും. കൊച്ചി ഓഫീസിൽ ലഭിച്ച പരാതികളിലാണ് പരിശോധന നടക്കുന്നത്.
അതേസമയം വീണയ്‌ക്കെതിരെ വീണ്ടും ആരോപണവുമായി മാത്യു കുഴൽനാടൻഎം.എൽ.എ രംഗത്തെത്തി. വീണയുടെ കമ്പനി . 42 ലക്ഷം രൂപ അധികമായി സി.എം.ആർ.എല്ലിൽ നിന്ന് വാങ്ങിയതിന് രേഖകളുണ്ടെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. വീണയുടെ കമ്പനിയുടെ കണക്കുകൾ നിരത്തിയായിരുന്നു എം.എൽ.എയുടെ ആരോപണങ്ങൾ. കൂടാതെ ഈ കമ്പനിയുടെ ഉടമയുടെ ഭാര്യയുടെ കമ്പനിയിൽ നിന്നും പണം വാങ്ങിയെന്നും അദ്ദേഹം ആരോപിച്ചു. 2014ൽ തുടങ്ങിയ എക്സാ ലോജിക് പ്രവർത്തനരഹിതമാണെന്നും പ്രവർത്തിക്കാത്ത കമ്പനിക്ക് ധനസഹായം എങ്ങനെ ലഭിച്ചെന്നും മാത്യു കുഴൽനാടൻ ചോദിച്ചു. കമ്പനി വാങ്ങിച്ച പണം സേവനത്തിനായി ലഭിച്ചതല്ലെന്നും അധികാരസ്ഥാനത്തിരിക്കുന്നവരെ തൃപ്തിപ്പെടുത്തുന്നതിനായി നൽകിയതാണെന്നും അദ്ദേഹം ആരോപിച്ചു.സർക്കാരിനെതിരായ പോരാട്ടത്തിന് വലിയ ജനപിന്തുണ ലഭിച്ചെന്ന് മാത്യു കുഴൽനാടൻ വ്യക്തമാക്കി. താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി ലഭിച്ചില്ലെന്നും പകരം ആരോപണം ഉന്നയിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.സിപിഎം എനിക്കെതിരെ വ്യക്തിപരമായും ഞാൻ ഭാഗമായിട്ടുള്ള സ്ഥാപനത്തിനെതിരെയും നിരന്തരം ആരോപണമുന്നയിച്ചിരുന്നു.
മറുപടി നൽകിയിട്ടും വീണ്ടും പ്രത്യാരോപണവുമായി രംഗത്തുവന്നു. എന്നാൽ തന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സിപിഎം ഇതുവരെ തയാറായിട്ടില്ല.റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുത്തതിനു പിന്നാലെ വീടിന്റെ പിന്നിലുള്ള മുറ്റം ലെവലാക്കാനായി മണ്ണിട്ടതിന്റെ പേരിലാണ് കഴിഞ്ഞ ദിവസം റവന്യൂ ഉദ്യോഗസ്ഥർ സർവേക്ക് എത്തിയത്. നികുതി വെട്ടിപ്പിനെതിരെയാണ് പ്രധാനമായും സിപിഎം രംഗത്തുവന്നത്. മൂന്നാറിൽ വാങ്ങിയ സ്വത്തിന് നികുതി വെട്ടിപ്പു നടത്തിയെന്നാണ് പ്രധാന ആരോപണം. കേരളത്തിലെ പൊതുസമൂഹം തന്നോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. അവരോട് ഞാൻ നന്ദി പറയുകയാണ്. കുഴൽനാടൻ പറഞ്ഞു.
Mathew kuzhalnadan MLA #VeenaVijayan,
You must log in to post a comment.