𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

കോഴിക്കോട് വീണ്ടും ലഹരിമരുന്ന് വേട്ട; യുവതി ഉൾപ്പെടെ പിടിയിൽ;

കോഴിക്കോട്∙ നഗരത്തിൽ വീണ്ടും ലഹരിമരുന്ന് വേട്ട. മലാപ്പറമ്പ് സ്വദേശി അക്ഷയ്, കണ്ണൂർ ചെറുകുന്നിലെ ജാസ്മിൻ എന്നിവരെയാണ് മെഡിക്കൽ കോളജ് പരിസരത്തെ ലോഡ്ജിൽ നിന്ന് എംഡിഎംഎ, കഞ്ചാവ് എന്നിവ സഹിതം പിടികൂടിയത്. ലഹരിമരുന്നിന് ഉപയോഗിക്കുന്ന സിറിഞ്ച് ഉൾപ്പെടെ കണ്ടെടുത്തു. മെഡിക്കൽ കോളജ് സബ് ഡിവിഷൻ പരിധിയിലെ ലോഡ്ജുകളിൽ അസിസ്റ്റന്റ് കമ്മിഷണർ കെ.സുദർശന്റെ നേതൃത്വത്തിൽ സ്ക്വാഡ് ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. മെഡിക്കൽ കോളജ് എസ്ഐമാരായ എ.രമേഷ് കുമാർ, വി.വി.ദീപ്തി തുടങ്ങിയവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.