ന്യൂഡൽഹി: ഡിആർഡിഎഒ പുറത്തിറക്കിയ കോവിഡിനെതിരായ മരുന്ന് ജൂൺ ആദ്യ വാരം മുതൽ രാജ്യത്തെ എല്ലാ ആശുപത്രികളിലും ലഭ്യമാകും. ഡിആർഡിഒ വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ മരുന്ന് 2-ഡിജിയുടെ ആദ്യ ബാച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്ന് പുറത്തിറക്കിയിരുന്നു.

ആദ്യ ഘട്ടത്തിൽ ഈ മരുന്ന് എയിംസ്, സൈനിക ആശുപത്രികൾ, ഡിആർഡിഒ ആശുപത്രികൾ തുടങ്ങിയ സ്ഥലങ്ങളിൽ മാത്രമേ ലഭ്യമാകൂവെന്നും ജൂൺ മുതൽ രാജ്യത്തെ എല്ലാ ആശുപത്രികളിലും മരുന്നെത്തുമെന്നും ഡിആർഡിഒ ചെയർമാൻ ജി.സതീഷ് റെഡ്ഡി പറഞ്ഞു.

ഉത്പാദനം നടന്നുവരികയാണ്. രണ്ടാം ബാച്ച് മരുന്ന് മെയ് അവസാനത്തോടെ എത്തും. ജൂൺ ആദ്യം മുതൽ തന്നെ സ്ഥിരമായ ഉത്പാദനം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടാം ബാച്ചിൽ ഉത്പാദനത്തിന്റെ അളവ് വർധിപ്പിക്കും. ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അംഗീകാരത്തിന് ശേഷം പ്രവർത്തനം കാര്യക്ഷമമാക്കിയിട്ടുണ്ടെങ്കിലും സാധാരാണ ഉത്പാദനശേഷിയിലെത്താൻ ഒരു മാസത്തോളം എടുക്കുമെന്നും ഡിആർഡിഎ മേധാവി പറഞ്ഞു.https://googleads.g.doubleclick.net/pagead/ads?client=ca-pub-5764873596223230&output=html&h=60&twa=1&slotname=7008479178&adk=3569371064&adf=1319678722&pi=t.ma~as.7008479178&w=360&lmt=1621256156&psa=1&format=360×60&url=https%3A%2F%2Fthenewspeople.live%2Fnational%2F4819%2F.html&flash=0&fwr=1&rh=60&rw=345&sfro=1&wgl=1&dt=1621256154091&bpp=25&bdt=3372&idt=2192&shv=r20210511&cbv=%2Fr20190131&ptt=9&saldr=aa&abxe=1&cookie=ID%3D87000e600a3818ca-225261c998c70012%3AT%3D1619446828%3ART%3D1619446828%3AS%3DALNI_MZxP6Ma-paxE-3Xwyyn00mq9S69gQ&prev_fmts=0x0%2C360x300&nras=1&correlator=976726486190&frm=20&pv=1&ga_vid=1770564851.1619446827&ga_sid=1621256156&ga_hid=388072529&ga_fc=0&u_tz=330&u_his=1&u_java=0&u_h=640&u_w=360&u_ah=640&u_aw=360&u_cd=24&u_nplug=0&u_nmime=0&adx=0&ady=1717&biw=360&bih=566&scr_x=0&scr_y=277&oid=3&pvsid=2693977862275131&pem=696&eae=0&fc=1920&brdim=0%2C0%2C0%2C0%2C360%2C0%2C360%2C622%2C360%2C622&vis=1&rsz=%7C%7CeEbr%7C&abl=CS&pfx=0&fu=0&bc=31&ifi=3&uci=a!3&btvi=1&fsb=1&xpc=tnWyqf0U0y&p=https%3A//thenewspeople.live&dtd=2254

‘കോവിഡ് ബാധിച്ച കോശങ്ങളിൽ നേരിട്ടാണ് മരുന്ന് പ്രവർത്തിക്കുക. വൈറസ് മറ്റു ആരോഗ്യകരമായ കോശങ്ങളിലേക്ക് കടക്കുന്നതിനെ ഇത് തടഞ്ഞ് നിർത്തും. രോഗപ്രതിരോധമായും ഇത് പ്രവർത്തിക്കുന്നതിനാൽ രോഗികൾക്ക് എളുപ്പത്തിൽ സുഖംപ്രാപിക്കാം. ഒരു വ്യക്തി അഞ്ചു മുതൽ ഏഴ് ദിവസം വരെ ദിവസം രണ്ടു തവണ വീതം മരുന്ന് കഴിക്കേണ്ടതുണ്ട്. ഓരോരുത്തരുടേയും ഭാരമനുസരിച്ചും ഡോക്ടർമാർ നിർദേശിക്കുന്നതിനനുസൃതവുമായിരിക്കും’ ജി.സതീഷ് റെഡ്ഡി പറഞ്ഞു.

Leave a Reply