Crypto Rates

Crypto Rates:

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിൽ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം- എം.കെ മുനീര്‍.

കോഴിക്കോട്:-സച്ചാര്‍ കമ്മിറ്റിയുടെ ശിപാര്‍ശകള്‍ നടപ്പിലാക്കുമോ ഇല്ലയോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് എം.കെ മുനീര്‍ എം.എല്‍.എ. സച്ചാര്‍ കമ്മിറ്റി ശിപാര്‍ശകള്‍ നടപ്പാക്കാന്‍ പ്രത്യേക സെല്‍ രൂപീകരിക്കണമെന്ന സര്‍വകക്ഷി യോഗത്തിലെ ആവശ്യം സര്‍ക്കാര്‍ ഗൗനിച്ചില്ല. മുസ്‌ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥ മറികടക്കുകയെന്ന ഒരൊറ്റ ലക്ഷ്യം വെച്ചു കൊണ്ട് വന്നിട്ടുള്ള സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യം പാലോളി കമ്മിറ്റി രൂപീകരണത്തിലൂടെ വെള്ളം ചേര്‍ക്കുകയും ഇപ്പോഴത്തെ കോടതി വിധിയിലേക്ക് എത്തിക്കുകയും ചെയ്തതിലൂടെ മുസ്‌ലിം സമുദായത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ കവര്‍ന്നെടുത്തിരിക്കുകയാണ് ഇടതുപക്ഷം ചെയ്തിട്ടുള്ളതെന്നും എം.കെ മുനീര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

എം.കെ. മുനീറിൻ്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: " _സച്ചാർ കമ്മിറ്റിയെ കൊന്നതും നീയേ ചാപ്പാ കൊല്ലിച്ചതും നീയേ ചാപ്പാ_ _സച്ചാർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുമോ ഇല്ലയോ എന്ന് സർക്കാർ മറുപടി പറഞ്ഞേ തീരൂ..!_ _സച്ചാർ കമ്മിറ്റി റിപ്പോർട്ട് മരവിപ്പിച്ചു കൊണ്ട് ഇത്തരത്തിലുള്ള ഒരു കോടതി വിധിയിലേക്ക് കാര്യങ്ങൾ എത്തിച്ചതിലൂടെ എന്താണ് സർക്കാർ ലക്ഷ്യമിടുന്നത്..?_ _കോടതി വിധി നടപ്പിലാക്കുന്നതോടൊപ്പം സച്ചാർ കമ്മിറ്റി റിപ്പോർട്ട് നടപ്പിൽ വരുത്തുന്നതിനായി പ്രത്യേക സെൽ രൂപീകരിക്കണമെന്ന സർവ്വകക്ഷി യോഗത്തിലെ ഞങ്ങളുടെ ആവശ്യത്തെ ഗൗനിക്കാതിരിക്കുകയും ഇതിനെപ്പറ്റി ഒരക്ഷരവും മിണ്ടാതിരിക്കുകയും ചെയ്യുന്നതിന്റെ പിന്നിൽ നിഗൂഢ ലക്ഷ്യങ്ങളില്ലേ..?_ _മുസ്ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥ മറികടക്കുകയെന്ന ഒരൊറ്റ ലക്ഷ്യം വെച്ചു കൊണ്ട് വന്നിട്ടുള്ള സച്ചാർ കമ്മിറ്റി റിപ്പോർട്ടിൽ ആദ്യം പാലോളി കമ്മിറ്റി രൂപീകരണത്തിലൂടെ വെള്ളം ചേർക്കുകയും ഇപ്പോഴത്തെ കോടതി വിധിയിലേക്ക് എത്തിക്കുകയും ചെയ്തത വ്യക്വ്യക്തമാക്കണം_

സമുദായത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ കവർന്നെടുത്തിരിക്കുകയാണ് ഇടതുപക്ഷം ചെയ്തിട്ടുള്ളത്.
എന്തിനാണ് പാലോളി കമ്മിറ്റി രൂപീകരിച്ചത്..?
പാലോളി കമ്മിറ്റിയുടെ ശുപാർശകൾ എങ്ങനെയാണ് ഗവൺമെന്റ് നടപ്പിൽ വരുത്താൻ ഉദ്ദേശിച്ചിട്ടുള്ളത്..?
സച്ചാർ കമ്മിറ്റിയിലൂടെ നൂറ് ശതമാനവും മുസ്ലിം സമുദായത്തിന് മാത്രം ലഭിക്കേണ്ട അവകാശങ്ങൾ വകവെച്ച് നൽകാതെ, ഇത് നടപ്പിലാക്കാനെന്ന വ്യാജേന പാലോളി കമ്മിറ്റി രൂപീകരിക്കുകയും മുസ്ലിം സമുദായത്തിന് അവകാശപ്പെട്ടതിന്റെ 80% മാത്രം നൽകുകയും ബാക്കിയുള്ള 20% ഇതര സമുദായങ്ങൾക്ക് നൽകാനും പാലോളി കമ്മിറ്റി തീരുമാനിക്കുന്നു. മുസ്ലിം സമുദായം അനർഹമായത് നേടിയെടുക്കുന്നുവെന്ന് ഇതര സമുദായങ്ങൾക്കിടയിൽ പ്രചരിപ്പിക്കാനും മുസ്ലിം സമുദായത്തിന് അർഹമായ ആനുകൂല്യങ്ങളും അവകാശങ്ങളും പോലും ലഭ്യമാകാതിരിക്കാനും ഇടതുപക്ഷം വഹിച്ചിട്ടുള്ള പങ്ക് വളരെ വലുതാണ്.
ന്യൂനപക്ഷങ്ങളുടെ വോട്ട് ലഭിക്കുന്നതിനുവേണ്ടി പാലോളി കമ്മിറ്റി രൂപീകരിച്ചുകൊണ്ട് അവരുടെ കണ്ണിൽ പൊടിയിടുകയും തെരഞ്ഞെടുപ്പിൽ വോട്ടു വാങ്ങി ജയിച്ചതിനു ശേഷം “കടക്ക് പുറത്ത് ” എന്ന നിലപാട് സ്വീകരിച്ചു ( അവരെ പടിയടച്ചു പിണ്ഡം വെച്ച് ) അവരുടെ പാത്രത്തിൽ മണ്ണുവാരിയിടുകയാണ് വീണ്ടും അധികാരത്തിലേറിയ ഇടതു പക്ഷം ചെയ്തിട്ടുള്ളത്.
മതസൗഹാർദത്തിന്റെ ഈറ്റില്ലമായ ഇവിടെ ക്രിസ്തീയ സമുദായവും മുസ്ലിം സമുദായവും തമ്മിലുള്ള ഐക്യവും സ്നേഹവും തകർക്കുകയും അവർക്കിടയിൽ ഇല്ലാത്ത മതസ്പർദ്ധയുണ്ടാക്കുകയുമാണോ ഇടതുപക്ഷ സർക്കാരിന്റെ ലക്ഷ്യമെന്ന് അറിയാൻ താല്പര്യപ്പെടുന്നു.
ഒരുവശത്ത് മുസ്ലിം സമുദായത്തിന്റെ അട്ടിപ്പേറവകാശം തനിക്കാണെന്ന് ഭംഗ്യന്തരേണ സൂചിപ്പിക്കുകയും മറുവശത്ത് മുസ്ലിം സമുദായം എന്തൊക്കെയോ അമിതമായി നേടുന്നു എന്ന് വരുത്തിത്തീർക്കാനുമുള്ള ബോധപൂർവ്വമായ ശ്രമമാണ് ഇന്നലെ മന്ത്രിസഭായോഗത്തിൽ ഉണ്ടായത്.
കോടതി വിധി നടപ്പിലാക്കുകയും മറ്റ് ന്യൂനപക്ഷങ്ങൾക്ക് അവരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നൽകുകയും വേണം. എന്നാൽ സച്ചാർ കമ്മിറ്റി റിപ്പോർട്ടിലൂടെ മുസ്ലിം സമുദായത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിച്ചേ തീരൂ..!
ഞങ്ങൾക്കുള്ളത് ഞങ്ങൾക്കും അവർക്കുള്ളത് അവർക്കും നൽകണം.
എന്റെ പിതാവ് പറഞ്ഞ വാക്കുകൾ ഒരിക്കൽക്കൂടി ഓർമിപ്പിക്കുന്നു
_”മറ്റൊരു സമുദായത്തിന്റെ അവകാശത്തിൽ പെട്ട ഒരു കടുകുമണി പോലും ഞങ്ങൾക്ക് ആവശ്യമില്ല, എന്നാൽ ഞങ്ങൾക്ക് അവകാശപ്പെട്ട ഒരു കടുകുമണി പോലും നഷ്ടപ്പെടാൻ ഞങ്ങൾ അനുവദിക്കില്ല..


“Support our cause and be the reason for someone’s smile today.”

Your financial support is essetial our journey ahead;#Donation, #charity, #contribute, #help,
Your financial support is essetial our journey ahead;#Donation, #charity, #contribute, #help,
Chat on WhatsApp
AI Search Engine Horizontal Slide Show with Social Media Icons
Slide 1
Slide 1 Caption
Slide 2
Slide 2 Caption