Skip to content

സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഡിപി ത്രിവർണ്ണ നിറമുള്ളതാക്കണം: ആഹ്വാനവുമായി മോദി;

സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഡിപി ത്രിവർണ്ണ നിറമുള്ളതാക്കണം; ആഹ്വാനവുമായി പ്രധാനമന്ത്രി
സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഡിപി ത്രിവർണ്ണ നിറമുള്ളതാക്കണം; ആഹ്വാനവുമായി പ്രധാനമന്ത്രി

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഡിപി മാറ്റാൻ ആഹ്വാനം ചെയ്ത് പ്രധാന മന്ത്രി നരേന്ദ്ര മോദി. സമൂഹ മാധ്യമ അക്കൗണ്ടുകളിൽ ത്രിവർണ്ണ നിറമുള്ള ഡി പി ആക്കാൻ ആണ് ആഹ്വാനം. രാജ്യവും ജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള അതുല്യമായ ശ്രമമാണിതെന്നും പ്രധാന മന്ത്രി പറയുന്നു.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാ​ഗമായി അതിർത്തികളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണ രേഖയിലെയും ശ്രീനഗർ താഴ്വരയിലെയും സുരക്ഷയാണ് വർധിപ്പിച്ചത്. ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളും അതീവ സുരക്ഷാ വലയത്തിൽ തന്നെയാണ്. വിമാനത്താവളങ്ങളിലും, ഡൽഹി മെട്രോ സ്റ്റേഷനുകളിലും എൻഎസ്ജിയുടെ നിരീക്ഷണം കർശനമാക്കി.

മണിപ്പൂർ കലാപത്തിന്റെ പശ്ചാത്തലത്തിൽ കുക്കി, മെയ്തി വിഭാ​ഗത്തിന്റെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് മുന്നറിയിപ്പ്. റെഡ് ഫോർട്ട് പരിസരത്തെ റോഡിൽ ബാരിക്കേഡ് സ്ഥാപിച്ചുകൊണ്ട് പൊലീസ് വാഹനങ്ങളെ തടയുകയാണ്. ഡെൽഹിയിൽ മാത്രം 10,000ൽ അധികം പൊലീസുകാരെയും സുരക്ഷാ സേനയെയുമാണ് നിയോ​ഗിച്ചിരിക്കുന്നത്.

ഡെൽഹി അതിർത്തി മേഖലകളിൽ ഉൾപ്പടെ പഴുതടച്ച സുരക്ഷാ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്ന റെഡ് ഫോർട്ട് പരിസരത്ത് കഴിഞ്ഞ മാസം 26-ാം തീയതി മുതൽ തന്നെ പൊതുജനങ്ങൽക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ഇവിടമെല്ലാം തന്നെ എൻഎസ്ജിയുടെ സുരക്ഷാ വലയത്തിലാണ്. ഡെൽഹി മെട്രോ സ്റ്റേഷനിലും പരിസര പ്രദേശങ്ങളിലും കർശന പരിശോധനയും സുരക്ഷയുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.


Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading