വെബ്ഡെസ്‌ക് :-ഇന്നലെ ചിന്തന്‍ ശിബിരത്തിന് എത്താതിരുന്നതില്‍ വിശദീകരണവുമായി കെ മുരളീധരന്‍ എം പി. മകന്റെ വിവാഹമായതിനാലാണ് ഇന്നലെ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നതെന്ന് കെ മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടിയുടെ പ്രധാന പരിപാടി നടക്കുമ്പോള്‍ നേതാക്കള്‍ മാറി നില്‍ക്കുന്നത് ശരിയല്ല എന്നാണ് തന്റെ നിലപാടെന്ന് മുകളീധരന്‍ പറഞ്ഞു. ആരെയും മാറ്റി നിര്‍ത്തരുത്. അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. തീരുമാനം നടപ്പാക്കുന്നിടത്താണ് ചിന്തന്‍ ശിബിരത്തിന്റെ വിജയം. മുന്നണിയില്‍ നിന്ന് പോയവര്‍ക്ക് നോ എന്‍ട്രി ബോര്‍ഡ് വയ്‌ക്കേണ്ട. മുന്നണി വിട്ടവരെ തിരികെ കൊണ്ടുവരണമെന്നും കെ മുരളീധരന്‍ പറഞ്ഞു. (k muraleedharan on chinthan shivir )

Leave a Reply