ജീവന് ഭീഷണി, ഷാജ് കിരൺ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി;

വെബ് ഡസ്ക് :-താനുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവിടാൻ അൽപ സമയം ബാക്കിയിരിക്കെ ഷാജ് കിരൺ നിയമോപദേശം തേടി. ഇദ്ദേഹം കൊച്ചിയിൽ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി. അഭിഭാഷകരുടെ നിർദ്ദേശപ്രകാരം ആയിരിക്കും തുടർനടപടിയെന്ന് ഷാജ് കിരൺ വ്യക്തമാക്കി. ഓഡിയോ പുറത്തു വന്നാൽ ഉടൻ പ്രതികരിക്കാനില്ലെന്നും തന്റെ ജീവന് ഭീഷണിയുണ്ട്. സ്വപ്നയും താനും തമ്മിലുള്ള സൗഹൃദ സംഭാഷണങ്ങൾ ഒന്നര മണിക്കൂറിലും ഏറെയുണ്ടെന്നും ഷാജ് കിരൺ.[the_ad_placement id=”content”]

അതിനിടെ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ജോലി ചെയ്യുന്ന എച്ച് ആർ ഡി എസ് എന്ന കമ്പനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പരാതി വന്നിട്ടുണ്ട്. എച്ച്ആർഡിഎസിന്റെ ഫൗണ്ടർ സെക്രട്ടറി അജി കൃഷ്ണന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി. കടവന്ത്ര സ്വദേശി സിപി ദിലീപ് നായരാണ് വിജിലൻസ് ഡയറക്ടർക്കും ലോ ആൻഡ് ഓർഡർ എഡിജിപിക്കും പരാതി നൽകിയത്.

സൗദി അറേബ്യയിൽ നിന്നും കമ്പനി നടത്തിയ ഇറക്കുമതിയിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ ദുരൂഹമാണെന്നാണ് ആരോപണം. അജികൃഷ്ണൻ ക്രമക്കേടുകൾ നടത്തിയെന്ന് നേരത്തെ എച്ച് ആർ ഡി എസ് മുൻ ചെയര്‍മാൻ എസ് കൃഷ്ണകുമാറും ആരോപിച്ചിരുന്നു.[the_ad_placement id=”adsense-in-feed”][the_ad_placement id=”content”]

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading

Scroll to Top