𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

ഏകമകള്‍:നൊമ്പരമായി യുവ ഡോക്ടറുടെ വീടിന് മുന്‍പിലെ നെയിം ബോര്‍ഡ്

കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഡോക്ടര്‍ വന്ദനാ ദാസ്Doctor vandana das കുത്തേറ്റ് മരിച്ച സംഭവം ഞെട്ടലോടെയാണ് കടുത്തുരുത്തിക്കാര്‍ കേട്ടത്. കോട്ടയം കടുത്തുരുത്തി സ്വദേശിയായ വ്യവസായി മോഹന്‍ ദാസിന്റെ ഏകമകളുടെ മരണവാര്‍ത്ത അറിഞ്ഞ് നാട്ടുകാര്‍ വീട്ടിലേക്ക് ഒഴുകിയെത്തുകയാണ്. അതിനിടെ യുവ ഡോക്ടറുടെ വീടിന് മുന്നിലെ ബോര്‍ഡ് നൊമ്പരമായി.

പൂയപ്പള്ളി സ്വദേശിയും അധ്യാപകനുമായ സന്ദീപാണ് യുവ ഡോക്ടറെആക്രമിച്ചത്. കഴുത്തിലുംനെഞ്ചിലുമായി അഞ്ചിലേറെ കുത്തുകളാണ് വന്ദനയ്ക്ക് ഏറ്റത്. സര്‍ജിക്കല്‍ ഉപകരണം വച്ചുള്ളആക്രമണമാണ് യുവ ഡോക്ടറുടെ മരണത്തിലേക്ക് നയിച്ചത്.പൊലീസിനൊപ്പം എത്തിയ പ്രതി ആദ്യംശാന്തനായിരുന്നെങ്കിലും പിന്നീട് പ്രകോപിതനാകുകയായിരുന്നു. ഇയാള്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും സംശയമുണ്ട്.

Doctor vandana #doctor vandana murder case