Skip to content

കൈക്കൂലികേസിൽ അറസ്റ്റിലായ ഡോക്ടറുടെ വീട്ടിൽനോട്ടുകളുടെകൂമ്പാരം;

തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ ഡോ. ഷെറിന്‍ ഐസക്കിന്റെ വീട്ടിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ 15 ലക്ഷം രൂപ കണ്ടെടുത്തു. ഇദ്ദേഹം താമസിക്കുന്ന മുളങ്കുന്നത്തുകാവിലെ വീട്ടിലാണ് വിജിലൻസ് പരിശോധ നടത്തിയത്. 500, 2000, 100, 200 ന്റെ നോട്ടുകെട്ടുകളാണ് വിജിലൻസ് കണ്ടെത്തിയത്. രണ്ടായിരത്തിന്റെ 25 നോട്ട് കെട്ടുകൾ കൂട്ടത്തിലുണ്ട്. പണം എണ്ണിത്തിട്ടപ്പെടുത്താനായി നോട്ടെണ്ണൽ യന്ത്രം എത്തിച്ചിട്ടുണ്ട്.

അപകടത്തില്‍ പരിക്കേറ്റ യുവതിയുടെ ശസ്ത്രക്രിയയ്‌ക്കായി 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇന്നാണ് ഡോക്‌ടർ അറസ്റ്റിലാകുന്നത്.
തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഓര്‍ത്തോ വിഭാഗം ഡോക്ടറാണ് ഇദ്ദേഹം. ഒരാഴ്ച മുന്‍പ് അപകടംപറ്റി പരിക്കേറ്റ യുവതിയെ പാലക്കാട് നിന്ന് ചികിത്സയ്ക്കായി മെഡിക്കല്‍ കോളജില്‍ എത്തിച്ചിരുന്നു. അപകടത്തില്‍ കൈയിന്റെ എല്ലിന് പൊട്ടലുണ്ടായിതിനെ തുടര്‍ന്ന് ശസ്ത്രക്രിയ ആവശ്യമായിരുന്നു. എന്നാല്‍ ഡോക്ടര്‍ പല കാരണം പറഞ്ഞ് ഒഴിവാക്കിയാതായി യുവതി പറയുന്നു. സാധാരണനിലയില്‍ അപകടത്തില്‍പ്പെട്ടവരെ ക്യാഷാലിറ്റിയില്‍ എത്തിച്ചപ്പോള്‍ തന്നെ ശസ്ത്രക്രിയ ഉള്‍പ്പടെ ആവശ്യമായ ചികിത്സ നല്‍കേണ്ടതായിരുന്നു. എന്നാല്‍ അതിന് ഡോക്ടര്‍ തയ്യാറായില്ല.

പല തവണ യുവതിയോട് മറ്റ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട ഡോക്ടര്‍ പലകാരണം പറഞ്ഞ് ഡോക്ടര്‍ ശസ്ത്രക്രിയ നീട്ടിവയ്ക്കുകയായിരുന്നു. പണം കിട്ടിയാല്‍ മാത്രമെ ശസ്ത്രക്രിയ നടത്തുമെന്ന് ഡോക്ടര്‍ ഉറപ്പിച്ച് പറഞ്ഞതോടെ യുവതി വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. വിജിലന്‍സിന്റെ നിര്‍ദേശനുസരണം യുവതി ഡോക്ടറുടെ സ്വകാര്യ ക്ലിനിക്കിലെത്തി മൂവായിരം രൂപ കൈക്കൂലി നല്‍കുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് സംഘം പൊലീസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading