വെബ്ഡെസ്‌ക്:-സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാനാകും കമലിന്‍റെ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് രഞ്ജിത്തിനെ തീരുമാനിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്ത് സീറ്റിൽ ആദ്യം രഞ്ജിത്തിനെ എൽഡിഎഫ് പരിഗണിച്ചിരുന്നു. എന്നാൽ ഇത് വലിയ ചർച്ചയായതോടെ രഞ്ജിത്ത് പിന്മാറിയിരുന്നു.
ഗായകൻ എം ജി ശ്രീകുമാർ കേരള സംഗീത നാടക അക്കാദമി ചെയർമാനാകും. കെപിഎസി ലളിതയുടെ കാലാവധി പൂർത്തിയാകുന്നതോടെ എം ജി ശ്രീകുമാർ ചുമതലയേൽക്കും. ഇതാദ്യമായാണ് ഇരുവരും സർക്കാരിന്‍റെ കീഴിൽ പദവികളിലേക്ക് പരിഗണിക്കപ്പെടുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അംഗീകാരം നൽകിയതോടെ ഉടൻ ഉത്തരവിറങ്ങും.
You must log in to post a comment.