വെബ് ഡസ്ക് :_ മതം ഉപേക്ഷിക്കുകയാണെന്ന് ചലച്ചിത്ര സംവിധായകനും ബിജെപി നേതാവുമായിരുന്ന അലി അക്‌ബര്‍

ഫേസ്‌ബുക്ക് ലൈവിലൂടെയാണ് അലി അക്‌ബര്‍ ഇക്കാര്യം അറിയിച്ചത്. രാജ്യവിരുദ്ധരുടെ കൂടെ നില്‍ക്കാനാവില്ലെന്ന് അലി അക്‌ബര്‍ പറഞ്ഞു.

അലി അക്‌ബര്‍ കഴിഞ്ഞ ദിവസം ഫേസ്‌ബുക്ക് ലൈവിൽ നടത്തിയിരുന്ന വര്‍ഗീയ പരാമര്‍ശം ചൂണ്ടിക്കാട്ടി ഫേസ്‌ബുക്ക് സംവിധായകന്റെ അക്കൗണ്ട് ഒരു മാസത്തേക്ക് നിര്‍ജ്ജീവമാക്കിയിരുന്നു . തുടര്‍ന്ന് മറ്റൊരു ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് മതം വിടുന്നതായ പ്രഖ്യാപനം.

‘ഇമോജി ഇട്ടവര്‍ക്കെതിരെ സംസാരിച്ച്‌ അഞ്ച് മിനിറ്റിനകം അക്കൗണ്ട് ബ്ലോക്ക് ആയി. ഇത് അംഗീകരിക്കാന്‍ പറ്റില്ല. ഇതിനോട് യോജിക്കാനും പറ്റില്ല. അതുകൊണ്ട് ഞാന്‍ എന്റെ മതം ഉപേക്ഷിക്കുന്നു. എനിക്കോ എന്റെ കുടുംബത്തിനോ ഇനി മതമില്ല. ജന്മം കൊണ്ട് എനിക്കു കിട്ടിയ ഒരു ഉടുപ്പ് ഞാനിന്ന് വലിച്ചെറിയുകയാണ്.  ഭാര്യയുമായി വിശദമായി സംസാരിച്ചതിനു ശേഷമെടുത്ത[the_ad_placement id=”before-content”][the_ad_placement id=”before-content”]­‍ തീരുമാനമാണ് അലി അക്‌ബര്‍ ലൈവ് വീഡിയോയില്‍ പറഞ്ഞു

blob:https://politicaleye.news/a6b732cc-0fd1-4ad7-a0b9-cbf53722ae4f