വെബ് ഡസ്ക് :-നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ നടൻ ദിലീപിനെതിര കൂടുതൽ നീക്കങ്ങളുമായി ക്രെെംബ്രാഞ്ച് ദിലീപ് ഉൾപ്പെടെയുള്ളപ്രതികളുടെ ഫോണുകൾ ഇന്ന് മുംബൈയിൽ നിന്ന് എത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം രണ്ട് ഫോണുകളാണ് ശാസ്ത്രീയ പരിശോധനയ്ക്കായി മുംബൈയിലുള്ളതെന്നും നാല് ഫോണുകൾ പരിശോധനയ്ക്ക് അയച്ചിട്ടില്ലെന്നും ക്രെെംബ്രാഞ്ച് വ്യക്തമാക്കി.
തിങ്കളാഴ്ച രാവിലെ അഭിഭാഷകർ ഫോൺ കോടതിയിൽ ഹാജരാക്കുമെന്നാണ് സൂചനകൾ. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് ദിലീപിന്‍റെ മുൻ ഭാര്യ മഞ്ജു വാര്യരിൽ നിന്നും അന്വേഷണ സംഘം വിവരങ്ങൾ തേടിയെന്നും സൂചനകളുണ്ട്. ഫോണിലുടെയാണ് വിവരങ്ങൾ തേടിയത്.മുൻ ഭാര്യയും അഭിഭാഷകരുമായുളള ഫോൺ സംഭാഷണങ്ങൾ ഉളളതിനാൽ ഫോൺ ഹാജരാക്കാനാകില്ലെന്നാണ് ദിലീപ് കഴിഞ്ഞ ദിവസം കോടതിയിൽ സ്വീകരിച്ച നിലപാട്. എന്നാൽ അത്തരത്തിൽ സ്വകാര്യ സംഭാഷണങ്ങളൊന്നും നടന്നിട്ടില്ലെന്നും മകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒന്നോ രണ്ടോ വട്ടം സംസാരിച്ചെന്നും മഞ്ജു വാര്യർ മറുപടി നൽകിയെന്നാണ് വിവരം.പുറത്തു വരുന്ന വിവരം


Leave a Reply