Selfie original with Suni and Dileep, everything is in the court' rejected Srilekha's argument

മുൻ ഭാര്യക്കെതിരെയും അതിജീവിതക്കെതിരെയുംഗുരുതരആരോപണങ്ങൾ,ദിലീപ്സുപ്രിംകോടതിയെ സമീപിച്ചു;

വെബ്ഡെസ്‌ക്:-നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് സുപ്രിംകോടതിയെ സമീപിച്ചു.അതിജീവിതക്കെതിരെയുംമുൻഭാര്യക്കെതിരെയുംഗുരുതരആരോപണങ്ങളാണ് ദിലീപ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. തന്നെ കേസിൽകുടുക്കുകയായിരുന്നുവെന്നും വിചാരണ വേഗത്തിൽആക്കണമെന്നുമാണ് നടൻ ദിലീപിന്റെ അഭ്യർത്ഥന. ഉന്നത പൊലീസ് ഉദ്യോഗസ്ഥ അതിജീവിതയെ നിയമവിരുദ്ധമായിസഹായിക്കുകയാണെന്നും ദിലീപ് ആരോപിക്കുന്നു.

പല കേസുകളും തനിക്കെതിരെ പൊലീസ് കെട്ടിച്ചമയ്ക്കുകയാണ്. ഒരു വനിതാ ഉദ്യോ​ഗസ്ഥ കേസുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായിഇടപെടുന്നുണ്ട്. അതിജീവിതയ്ക്ക് ഇവരുമായി വളരെ അടുത്ത ബന്ധമാണുള്ളത്. പല ഘട്ടങ്ങളിലുംഅതിജീവിതയെ ഇവർ നിയമവിരുദ്ധമായി സഹായിക്കുകയാണ്. സിനിമയിലെ ഒരു വിഭാ​ഗമാണ് തന്നെ ഈ കേസിൽ പ്രതിക്കൂട്ടിൽ നിർത്താൻ ശ്രമിക്കുന്നത്. സമയ ബന്ധിതമായി കേസിന്റെ വിചാരണപൂർത്തിയാക്കിയില്ലെങ്കിൽ തനിക്ക് വലിയ നഷ്ടങ്ങളുണ്ടാവും തുടങ്ങിയ കാര്യങ്ങളാണ് ദിലീപ് ഉന്നയിക്കുന്നത്.

കേസ് പെട്ടെന്ന് തീർപ്പാക്കാൻ വിചാരണക്കോടതിക്ക് സുപ്രിംകോടതി നിർദേശം നൽകണം. ഈ കേസിൽ തന്നെ പെടുത്തുന്നത് നീതിയുടെ താൽപ്പര്യത്തിന് എതിരാണെന്നും ദീലീപ് അപേക്ഷയിൽ പറയുന്നു. രഞ്ജിത റോത്ത​ഗിയാണ് ദീലീപിന് വേണ്ടിസുപ്രിം കോടതിയിൽ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. അടുത്ത ദിവസംസുപ്രിം കോടതിയുടെ മുമ്പിൽ ഈ അപേക്ഷയെത്തും.

Leave a Reply