
‘
ബിജെപി നേതാവ് സന്ദീപ് വചസ്പതി പറഞ്ഞിട്ട് പങ്കെടുത്ത ഓണപ്പരിപാടിയിൽ മാന്യമായ പ്രതിഫലം ലഭിച്ചില്ലെന്ന പരാതിയുമായി നടി ലക്ഷ്മി പ്രിയ. ബിജെപി നേതാവ് സന്ദീപ് വചസ്പതി കൂടി ഉള്‍പ്പെട്ട എന്‍എസ്എസ് കരയോഗ മന്ദിരത്തിൽ ഓണാഘോഷ പരിപാടിയിലാണ് അനുഭവം എന്നാണ് നടി ലക്ഷ്മിപ്രിയ പറയുന്നത്.
നടി ലക്ഷ്മിപ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മാന്യമായ പ്രതിഫലം നൽകുമെന്ന ഉറപ്പിലാണ് പരിപാടിയ്ക്ക് പോകുന്നത്. ചെറിയ കുഞ്ഞിനേയും കൊണ്ട് നൂറു കിലോമീറ്റർ യാത്ര ചെയ്താണ് പറഞ്ഞ സ്ഥലത്തെത്തിയത്. എന്നാൽ മാന്യമായ പ്രതിഫലമല്ല ലഭിച്ചത് എന്നാണ് ലക്ഷ്മി പ്രിയ പറയുന്നത്.
തുടർന്ന് സന്ദീപ് വചസ്പതിയെ ഫോണിൽ വിളിച്ചപ്പോൾ രണ്ട് ദിവസത്തിനുള്ളിൽ പണം നൽകാമെന്ന് പറഞ്ഞെങ്കിലും അതുണ്ടായില്ല. തുടർന്ന് വീണ്ടു വിളിച്ചപ്പോൾ സന്ദീപ് വചസ്പതി മോശമായി സംസാരിച്ചെന്നും ലക്ഷ്മി പ്രിയ പറഞ്ഞു.
You must log in to post a comment.