𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

മകനെ ജാമ്യത്തിലിറക്കാന്‍ വന്ന അമ്മയോട് മോശംപെരുമാറ്റം,ധര്‍മ്മടം എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍:

Advertisement

സ്മിതേഷ്അനില്‍കുമാറിന്റെ അമ്മയോട് മോശമായിപെരുമാറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

Advertisement

ഇന്നലെ രാത്രിയാണ് സംഭവം.ഒരുവാഹനത്തില്‍തട്ടിഎന്നപരാതിയുടെഅടിസ്ഥാനത്തിലാണ് അനില്‍കുമാറിനെ ധര്‍മ്മടം പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.എന്നാല്‍ തന്നെകസ്റ്റഡിയിലെടുത്തത് എന്തിനാണ് എന്ന് അറിയില്ലഎന്ന്അനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.കസ്റ്റഡിയിലെടുത്ത്സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെയാണ് അമ്മയും സഹോദരനും അനില്‍കുമാറിനെ ജാമ്യത്തിലിറക്കാന്‍ സ്റ്റേഷനിലെത്തിയത്. മഫ്തിയിലായിരുന്ന എസ്എച്ച്ഒ സ്മിതേഷ് അനില്‍കുമാറിന്റെ അമ്മയോട് മോശമായി പെരുമാറി എന്നാണ് പരാതിയില്‍പറയുന്നത്.

Advertisement

തന്റെ അമ്മയെ തള്ളി നിലത്തിട്ടതായിഅനില്‍കുമാര്‍ആരോപിക്കുന്നു.സ്റ്റേഷനില്‍നിന്ന്പുറത്തേയ്ക്ക് പോകാന്‍ പറഞ്ഞ് അമ്മയോട് എസ്എച്ച്ഒആക്രോശിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍വ്യക്തമാണ്. മറ്റു പൊലീസുകാര്‍ ചേര്‍ന്ന് എസ്എച്ച്ഒയെ ശാന്തനാക്കാന്‍ശ്രമിക്കുന്നുണ്ട്.അതിനിടെഅനില്‍കുമാറിന്റെ അമ്മ ഹൃദ്രോഗിയാണെന്ന് പറയുന്നതുംദൃശ്യങ്ങളില്‍ കാണാം. സംഭവം പുറത്തുവന്നതിന്പിന്നാലെകമ്മീഷണര്‍ഇടപെട്ടതായിറിപ്പോര്‍ട്ടുകളുണ്ടായിരുന്നു.