𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

പ്രവാചകനെ നിന്ദിച്ചതിന് കണ്ണൂരിൽ ക്രിസ്തീയ പുരോഹിതനെതിരെ പരാതി;

വെബ് ഡസ്ക്:-കണ്ണൂര്‍ സെന്റ് തോമസ് ചര്‍ച്ച് തിരുന്നാളിനോട് അനുബന്ധിച്ച് നടന്ന പ്രഭാഷണത്തില്‍ ഹലാല്‍ വിശദീകരണത്തിനിടെ ഇരിട്ടി മണിക്കടവ് സെന്റ് തോമസ് ചര്‍ച്ചിലെ ഫാദര്‍ ആന്റണി നടത്തിയ പ്രവാചക നിന്ദക്കെതിരേ എന്‍സി ഫിറോസ്,ഇരിട്ടി ഡിവൈഎസ്പി പ്രദീപന്‍ കണ്ണിപൊയിലിന് പരാതി നല്‍കി.പ്രവാചകന്‍ മുഹമ്മദ് നബിയെ വളരെ മോശമായി ചിത്രീകരിക്കുകയും, ഹലാല്‍ ഭക്ഷണം തുപ്പിയ ഭക്ഷണമാണെന്നും ഹലാല്‍ ബോര്‍ഡ് വെക്കാന്‍ മുസ്‌ലിംങ്ങളുടെ പ്രത്രേക അതോറിറ്റിക്ക് ഫീസ് നല്‍കണമെന്നും ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വലവീശിപ്പിടിക്കാന്‍ പ്രത്രേക ജ്യൂസ് കടകള്‍ പ്രവര്‍ത്തിക്കുന്നുവെന്നുമുള്ള പെരും നുണകളടങ്ങിയ മതവിദ്വേഷ പ്രസംഗമാണ് ഫാദര്‍ അന്റണി നടത്തിയതെന്ന് എന്‍സി ഫിറോസ് പറഞ്ഞു.സൗഹാർദ്ദം നിലനില്‍ക്കുന്ന ഈ മതേതര സമൂഹത്തില്‍ ഇത്തരം അന്യ മതവിദ്വേഷം നടത്തുന്നത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തും. ഇസ്‌ലാമിനെതിരേ വര്‍ഗീയ പ്രസംഗം നടത്തിയ ഫാദര്‍ ആന്റണിക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.