തിരുവനന്തപുരം: മദ്യവിൽപനകുറഞ്ഞതിന്ബിവറേജസ്കോർപറേഷനിലെ വെയർ ഹൗസ് മാനേജർമാർക്ക് കാരണംകാണിക്കൽ നോട്ടീസ്.കച്ചവടം ആറുലക്ഷത്തിനുമേൽദിവസവരുമാനംലഭിക്കാത്തതിനെ തുടർന്നാണ് നടപടി.അഞ്ചുദിവസത്തിനുള്ളിൽ മറുപടിനൽകാനുമാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
തൊടുപുഴ,കൊട്ടാരക്കര, ഭരതന്നൂർ, പെരുമ്പാവൂർ, കടവന്ത്ര, കോട്ടയം, ആലുവ, തൃശൂർ, പത്തനംതിട്ട, തൃപ്പൂണിത്തുറ, ചാലക്കുടി, അയർക്കുന്നം, നെടുമങ്ങാട്, തിരുവല്ല, ആലുവ വെയർ ഹൗസുകളുടെ കീഴിലുള്ള 30 ഷോപ്പുകളിലെ മദ്യകച്ചവടം ആറുലക്ഷത്തിൽ താഴ്ന്നതിനെ തുടർന്നാണ് നോട്ടീസ് അയച്ചത്.
അഞ്ചുദിവസത്തിനുള്ളിൽ മറുപടി നൽകാനാണ് ഓപ്പറേഷൻ വിഭാഗം മേധാവി നോട്ടീസിൽ ആവശ്യപ്പെടുന്നത്. ഭൂരിഭാഗം മദ്യവിൽപന ശാലകളിലും അഞ്ചുലക്ഷത്തിനുമുകളിൽ കച്ചവടം നടക്കാറുണ്ട്. ആറുലക്ഷത്തിനുമേൽ ദിവസ വരുമാനമില്ലെങ്കിൽ നഷ്ടമാണെന്നാണ് ബിവറേജസ് കോർപറേഷന്റെ വിലയിരുത്തൽ.
എന്നാൽ ദേശീയപാതയ്ക്ക് സമീപത്തെ ഷോപ്പുകൾ മാറ്റിയതുൾപ്പെടെയുള്ളനിയന്ത്രണങ്ങൾകച്ചവടംകുറയാൻ കാരണമായിട്ടുണ്ടെന്നാണ് വിവരം.
decreased-daily-revenue-show-cause-notice-to-beverages-managers
You must log in to post a comment.