വെബ് ഡസ്ക് :-അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തില്‍ മരണം 920 ആയി. 610 പേര്‍ക്ക് പരിക്കേറ്റെന്ന് അഫ്ഗാന്‍ മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ വിദേശസഹായം തേടിയിട്ടുണ്ട്. അവശിഷ്ടങ്ങൾക്കടിയിൽ ഇനിയും നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം.
രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അഫ്ഗാന്‍റെ കിഴക്കന്‍ മേഖലയില്‍ വലിയ രീതിയില്‍ ഭൂകമ്പം ഉണ്ടായത്. നൂറിലധികം വീടുകള്‍ തകര്‍ന്നതായും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും താലിബാന്‍ നേതാവ് ഹിബത്തുള്ള അഖുന്ദ്സാദ പറഞ്ഞു. തുടർചലനങ്ങളിൽ പാകിസ്ഥാനിലും നാശനഷ്ടങ്ങളുണ്ട്.