കരിപ്പൂർ, കൊച്ചി, കണ്ണൂർ തിരുവനന്തപുരം വിമാനത്താവളങ്ങളിൽ ഇപ്പോൾ ഒരു പോലെ സ്വർണക്കടത്ത് നടക്കുന്നുണ്ട്.
തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണക്കടത്ത്, പിടിലായ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക്ലഭിച്ചിരുന്നത് കിലോയ്ക്ക് ഒരു ലക്ഷം രൂപ
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തിയ കേസിൽ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ സ്വർണ്ണക്കടത്തിന്റെ നിത്യ കേന്ദ്രങ്ങളാകുന്നു. പിടിയിലാകാതെ കിലോക്കണക്കിന് സ്വർണംവിമാനത്താവളത്തിനുപുറത്തെത്തുന്നു. ഇതിന്ഒത്താശചെയ്യുന്നത്ഉദ്യോഗസ്ഥർതന്നെയാണ്.
ഒരു കിലോ സ്വർണം സുരക്ഷിതമായി കടത്താൻ സഹായിച്ചാൽ ഉദ്യോഗസ്ഥർക്ക് പ്രതിഫലമായി കിട്ടുന്നത് എഴുപതിനായിരം മുതൽ ഒരുലക്ഷം രൂപാവരെ. കള്ളക്കടത്തുകാരിൽ നിന്ന് മാസപ്പടി വാങ്ങുന്ന ചില ഉദ്യോഗസ്ഥരുമുണ്ട്. 80കിലോ സ്വർണം കടത്താൻ ഒത്താശ ചെയ്തതിന് രണ്ട് കസ്റ്റംസ്ഇൻസ്പെക്ടർമാരെ ബുധനാഴ്ച രാത്രിയിലാണ് ഡി.ആർ.ഐതിരുവനന്തപുരംവിമാനത്താവളത്തിൽവെച്ച്പിടികൂടിയത്.
join WhatsApp group
ഇടപാടുകാരുമായുള്ള ഉദ്യോഗസ്ഥരുടെ ഫോൺവിളികൾ ചോർത്തിയാണ് പിടികൂടിയത്. കരിപ്പൂർ, കൊച്ചി, കണ്ണൂർ തിരുവനന്തപുരം വിമാനത്താവളങ്ങളിൽ ഇപ്പോൾ ഒരു പോലെ സ്വർണക്കടത്ത് നടക്കുന്നുണ്ട്. ഇവർ ഡ്യൂട്ടിയിലുള്ളപ്പോഴാണ് കടത്ത് ഏറെയും. സ്വർണക്കടത്തിലെ പങ്കാളിത്തം കണ്ടെത്തി 14കസ്റ്റംസ്ഉദ്യോഗസ്ഥരെഅടുത്തിടെപിരിച്ചുവിട്ടിരുന്നു.
കള്ളക്കടത്ത്തടയാനുള്ള പ്രിവന്റീവ്യൂണിറ്റിലെ ഉദ്യോഗസ്ഥരുംഇതിനെല്ലാം കൂട്ടുനിൽക്കുന്നു. ഫോണുകൾനിരീക്ഷണത്തിലാക്കിയിട്ടുംവിമാനത്താവളങ്ങളിലെ കസ്റ്റംസ് ഏരിയ സി.സി ടിവിവലയത്തിലാക്കിയിട്ടും ചില ഉദ്യോഗസ്ഥർ കടത്തുകാർക്ക്കൂട്ടുനിൽക്കുന്നു. കസ്റ്റംസ് പിടിക്കാതെ വിട്ട സ്വർണംഡി.ആർ.ഐയുടേയുംപൊലീസിന്റെയും പരിശോധനയിൽ ഇടയ്ക്ക് പിടികൂടാറുണ്ട്.
customs-officials-caught-smuggling-gold-through-the-airport-and-received-rs-1-lakh-per-kgGold smuggling

You must log in to post a comment.