𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

An allegation made when there is a problem after living together cannot be treated as #rape, #High Court

ഇമ്രാന്റെ ചികിത്സയ്ക്കായി പിരിച്ച 15 കോടി എന്ത് ചെയ്തു..? ; അറിയിക്കണമെന്ന് ഹൈക്കോടതി

കൊച്ചി:-കോഴിക്കോട് സ്വദേശിയായ സ്പൈനല്‍ മസ്കുലാര്‍ അട്രോഫി അഥവാ എസ്‌എംഎ എന്ന

അപൂര്‍വരോഗം ബാധിച്ച്‌ മരിച്ച കുട്ടിയുടെ ചികിത്സയ്ക്കായി പിരിച്ച 15 കോടി രൂപ എന്ത് ചെയ്തുവെന്ന് ഹൈക്കോടതി. കുട്ടിയുടെ ചികിത്സയ്ക്കായി പിരിച്ച പണം എന്ത് ചെയ്തു എന്ന് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. കോഴിക്കോട് സ്വദേശിയായ ആറുമാസം പ്രായമുളള ഇമ്രാന്‍ മുഹമ്മദ് എന്ന കുട്ടിക്ക് വേണ്ടിയായിരുന്നു പതിനഞ്ച് കോടി പിരിച്ചത്. എന്നാല്‍ ചികിത്സ തേടുന്നതിന് മുന്‍പേ കഴിഞ്ഞ ദിവസം കുട്ടി മരിച്ചിരുന്നു.

ഇതോടെയാണ് കോടതി പിരിച്ചെടുത്ത പണത്തിന്റെ കാര്യത്തില്‍ എന്ത് തീരുമാനമാണ് ഉണ്ടാവുക എന്ന് ചോദിച്ചത്. ഈ കുട്ടിയുടെ ചികിത്സയ്ക്കായി പിരിച്ച പണം ഉപയോഗിച്ച്‌ മറ്റ് മറ്റു കുട്ടികള്‍ക്ക് ചികിത്സ നടത്താന്‍ സാധിക്കില്ലേ എന്നായിരുന്നു കോടതിയുടെ ചോദ്യം. അപൂര്‍വ്വരോഗങ്ങളുടെ ചികിത്സയ്ക്കുള്ള ഫണ്ട് രൂപീകരണം സംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി പരാമര്‍ശം. കുഞ്ഞ് ജനിച്ചത് മുതല്‍ വെന്‍റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ഇമ്രാനായി ക്രൗഡ് ഫണ്ടിങ്ങിലൂടെ 15 കോടിയിലധികം രൂപ സമാഹരിച്ചിരുന്നു. ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇമ്രാന്‍ മരിച്ചത്.