വെബ് ഡസ്ക് :-കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയാല്‍ കെ വി തോമസ് വഴിയാധാരമാകില്ലെന്നും സിപിഎം അഭയം നല്‍കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ വി തോമസിന് ഇടതുപക്ഷ പ്രസ്ഥാനത്തില്‍ അഭയം കിട്ടാന്‍ യാതൊരു പ്രയാസവുമില്ലെന്നും കോടിയേരി പറഞ്ഞു.[the_ad_placement id=”adsense-in-feed”]
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്തതിന്റെ പേരിലാണ് കെ വി തോമസിനെതിരായ നടപടി. എന്നാല്‍ ബിജെപിക്കൊപ്പം സില്‍വര്‍ ലൈന്‍ സമരം നടത്തുന്ന കോണ്‍ഗ്രസുകാര്‍ക്കെതിരെ നടപടിയില്ലെന്ന് കോടിയേരി ആരോപിച്ചുപാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിനെ പാര്‍ട്ടി പദവികളില്‍ നിന്ന് മാറ്റി നിര്‍ത്താനാണ് അച്ചടക്ക സമിതിയുടെ തീരുമാനം. സെസ്പെന്‍ഷന്‍ നടപടിയില്ല.പകരം താക്കീത് ചെയ്യും.[the_ad_placement id=”content”]
അതേസമയം തന്നെ കോണ്‍ഗ്രസില്‍ നിന്ന് എടുത്ത് മാറ്റാന്‍ ആര്‍ക്കും സാധിക്കില്ലെന്നായിരുന്നു കെ വി തോമസിന്റെ പ്രതികരണം
You must log in to post a comment.