Skip to content

പ്രകോപനങ്ങളിൽ വീഴേണ്ട’ പി സി ജോര്‍ജിനെ അവഗണിക്കാൻ സി പി എം;

;PC George granted bail in rape case;

വെബ്ഡസ്ക്:- പി.സി ജോർജിനെ അവഗണിക്കാൻ സി പി എം തീരുമാനം. ജോർജിന്റെ ആരോപണങ്ങളെ അവഗണിക്കാനാണ് സി പി എം നേതൃത്വത്തിൽ ധാരണ ആയിരിക്കുന്നത്. മുഖ്യമന്ത്രിയെ പ്രകോപിപ്പിക്കുകയാണ് ജോർജിന്റെ ലക്ഷ്യം. ആ പ്രകോപനങ്ങളിൽ വീഴേണ്ട. യു ഡി എഫ് ഏറ്റെടുത്താൽ അപ്പോൾ ആലോചിക്കാമെന്നും സി പി എം നേതൃത്വം നിലപാട് എടുത്തിട്ടുണ്ട്.

പി സി ജോർജിന്‍റെ അറസ്റ്റ് കേരള രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചിരുന്നു. ബ്ലാക്ക് മെയിൽ രാഷ്ട്രീയത്തിൽ താൽപ്പര്യമില്ല. അതുകൊണ്ട് കൂടുതൽ പ്രതികരിക്കാനുമില്ല. നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ. പി സി ജോർജ് പറയുന്ന കാര്യങ്ങളിൽ തെളിവുണ്ടെങ്കിൽ കൊടുക്കട്ടെ. വെറുതെ ഇങ്ങനെ പറയുന്നതിൽ കാര്യമില്ലെന്നും കാനം പറഞ്ഞു.
disply ad parasyam





മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനുമെതിരെ ആരോപണങ്ങള്‍ കടുപ്പിച്ച് ജനപക്ഷം നേതാവ് പി സി ജോര്‍ജ് ഇന്നും മാധ്യമങ്ങളെ കണ്ടിരുന്നു. വീണാ വിജയന്‍റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന് പി സി ജോര്‍ജ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും മകള്‍ക്കും കൊള്ളയില്‍ പങ്കുണ്ട്. മുഖ്യമന്ത്രിക്ക് പിന്നാലെ മകളും വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചുവെന്ന് ജോര്‍ജ് ആരോപിച്ചു.
disply ad parasyam




ഫാരിസ് അബൂബക്കറുമായുള്ള ബിസിനസ് നീക്കങ്ങളാണ് ഇതിന് പിന്നിലുള്ളത്. ആരോപണങ്ങള്‍ ശരിയാണോ എന്ന് ഇഡി തെളിയിക്കട്ടെ. ചോദ്യം ചെയ്യുന്നവരെ അകത്താക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്. തന്‍റെ ഭാര്യയുള്‍പ്പടെയുള്ളവരെ പ്രതിയാക്കാന്‍ നീക്കം നടക്കുകയാണ്. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു.
disply ad parasyam




Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading