RSS attack on Congress workers in Kannur, DCC secretary and others injured;

പയ്യന്നൂരിൽ കോൺ​ഗ്രസ് ഓഫിസ് തകർത്ത് ​ഗാന്ധി പ്രതിമയുടെ തലയറുത്ത് സിപിഎം;

കണ്ണൂർ;- പയ്യന്നൂരിലെ കോൺ​ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫിസ് അടിച്ചുതകർത്ത് ​ഗാന്ധി പ്രതിമയുടെ നശിപ്പിച്ചു   സി പിഎം. ഓഫിസിലെ ഫർണിച്ചറുകൾ അടിച്ചുതകർക്കുകയും രേഖകൾ നശിപ്പിക്കുകയുമായിരുന്നു.[the_ad_placement id=”content”] തിങ്കളാഴ്ച്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. മുഖ്യമന്ത്രിയെ വിമാനത്തിൽ വച്ച് ആക്രമിച്ചെന്നാരോപിച്ച് പയ്യന്നൂർ എംഎൽഎ ടിഐ മധുസൂദനന്റെ നേതൃത്വത്തിൽ പയ്യന്നൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടന്നതിന് പിന്നാലെയാണ് ആക്രമണം നടന്നത്. കോൺ​ഗ്രസ് ഓഫിസിൽ പ്രവർത്തകർ ഉണ്ടായിരുന്നതിനാൽ വാതിൽ തുറന്നിട്ട നിലയിലായിരുന്നു. മുപ്പതിലധികം വരുന്ന സിപിഎം പ്രവർത്തകരും പ്രാദേശിക നേതാക്കളുമടങ്ങുന്ന സംഘം ഓഫിസിൽ ഇരച്ചുകയറുകയും ആക്രമണം അഴിച്ചുവിടുകയുമായിരുന്നു.[the_ad_placement id=”adsense-in-feed”]

ഓഫിസിലെ ഫർണിച്ചറുകളും രേഖകൾ സൂക്ഷിക്കുന്ന ഷെൽഫുമടക്കം ആക്രമികൾ തല്ലിത്തകർക്കുകയും ചെയ്തു. ഇതിനിടെ ബ്ലോക്ക് കമ്മിറ്റി ഓഫിസിന് മുൻവശത്ത് സ്ഥാപിച്ചിരുന്ന ​ഗാന്ധി പ്രതിമയേയും അക്രമികൾ വെറുതേവിട്ടില്ല. ​ഗാന്ധി പ്രതിമയുടെ തലയെടുത്തു  ​പ്രതിമയ്ക്ക് കീഴെയായി ചെങ്കല്ല് വച്ച് അതിൽ ​ഗാന്ധി പ്രതിമയുടെ തല സ്ഥാപിക്കുകയായിരുന്നു. സംഭവത്തിൽ പയ്യന്നൂർ കോൺ​ഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.

Leave a Reply