കണ്ണൂർ;- പയ്യന്നൂരിലെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫിസ് അടിച്ചുതകർത്ത് ഗാന്ധി പ്രതിമയുടെ നശിപ്പിച്ചു സി പിഎം. ഓഫിസിലെ ഫർണിച്ചറുകൾ അടിച്ചുതകർക്കുകയും രേഖകൾ നശിപ്പിക്കുകയുമായിരുന്നു.[the_ad_placement id=”content”] തിങ്കളാഴ്ച്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. മുഖ്യമന്ത്രിയെ വിമാനത്തിൽ വച്ച് ആക്രമിച്ചെന്നാരോപിച്ച് പയ്യന്നൂർ എംഎൽഎ ടിഐ മധുസൂദനന്റെ നേതൃത്വത്തിൽ പയ്യന്നൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടന്നതിന് പിന്നാലെയാണ് ആക്രമണം നടന്നത്. കോൺഗ്രസ് ഓഫിസിൽ പ്രവർത്തകർ ഉണ്ടായിരുന്നതിനാൽ വാതിൽ തുറന്നിട്ട നിലയിലായിരുന്നു. മുപ്പതിലധികം വരുന്ന സിപിഎം പ്രവർത്തകരും പ്രാദേശിക നേതാക്കളുമടങ്ങുന്ന സംഘം ഓഫിസിൽ ഇരച്ചുകയറുകയും ആക്രമണം അഴിച്ചുവിടുകയുമായിരുന്നു.[the_ad_placement id=”adsense-in-feed”]
ഓഫിസിലെ ഫർണിച്ചറുകളും രേഖകൾ സൂക്ഷിക്കുന്ന ഷെൽഫുമടക്കം ആക്രമികൾ തല്ലിത്തകർക്കുകയും ചെയ്തു. ഇതിനിടെ ബ്ലോക്ക് കമ്മിറ്റി ഓഫിസിന് മുൻവശത്ത് സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമയേയും അക്രമികൾ വെറുതേവിട്ടില്ല. ഗാന്ധി പ്രതിമയുടെ തലയെടുത്തു പ്രതിമയ്ക്ക് കീഴെയായി ചെങ്കല്ല് വച്ച് അതിൽ ഗാന്ധി പ്രതിമയുടെ തല സ്ഥാപിക്കുകയായിരുന്നു. സംഭവത്തിൽ പയ്യന്നൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.
You must log in to post a comment.