വെബ് ഡസ്ക് :-സർവേ കല്ല് പിഴുതെറിയുമെന്ന കെ പി സി സി അധ്യക്ഷൻ കെ സുധാകരന്റെ വെല്ലുവിളിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. കല്ല് പിഴുതെറിഞ്ഞാലും സിൽവർ ലൈൻ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ചില നിക്ഷിപ്ത താത്പര്യക്കാർ എതിർത്താലും വികസനം നടപ്പാക്കാതിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാക്കാനുള്ള തീരുമാനത്തിലാണ് യുഡിഎഫ്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലാ കേന്ദ്രങ്ങള്‍ സ്ഥിരം സമരവേദിയാകും. സില്‍വര്‍ലൈന്‍ പദ്ധതി ചര്‍ച്ച ചെയ്യാന്‍ നിയമസഭാ അടിയന്തര യോഗം ചേരണമെന്ന് യുഡിഎഫ് അറിയിച്ചു. പദ്ധതിയുടെ കല്ലിടലിനെതിരെ സിപിഐയും രംഗത്തെത്തി. ജനങ്ങളെ സര്‍ക്കാരിന് എതിരാക്കുന്ന നടപടി സ്വീകരിക്കരുതെന്ന് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ വ്യക്തമാക്കി. വികസന പരിപാടികള്‍ നടപ്പാക്കാന്‍ സാവകാശം വേണമെന്നും ധൃതി പിടിച്ചുള്ള നടപടികള്‍ വേണ്ട എന്നുമാണ് സിപിഐ എക്‌സിക്യൂട്ടീവിന്റെ തീരുമാനം.
