സി പി എം കൂട്ടുകെട്ട്, ബിജെപിയില്‍ പരസ്യ കലാപം, ജില്ലാ കമ്മറ്റി ഓഫീസ് ചങ്ങലയിട്ട് പൂട്ടി;

വെബ് ഡസ്ക് :-കാസര്‍കോട് ബിജെപിയില്‍ പരസ്യകലാപം. കുമ്പള പഞ്ചായത്തിലെ സിപിഎമ്മുമായുള്ള കൂട്ടുകെട്ടിനെതിരെയാണ് പ്രവര്‍ത്തകര്‍ പ്രതിഷേവുമായി രംഗത്തെത്തിയിരിക്കുന്നത്. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് ഉ്രപരോധിച്ച പ്രവര്‍ത്തകര്‍ സംസ്ഥാന നേതൃത്വത്തിനെതിരെ മുദ്രാവാക്യം ഉയര്‍ത്തി. ജില്ലാ കമ്മറ്റി ഓഫീസ് ചങ്ങലയും പൂട്ടുമിട്ട് പ്രവര്‍ത്തകര്‍ പൂട്ടി . പ്രശ്‌നം പരിഹരിക്കാതെ ഓഫീസ് തുറക്കാന്‍ അനുവദിക്കില്ലെന്നാണ് പ്രവര്‍ത്തകരുടെ നിലപാട്



ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കെതിരെയാണ് പ്രവര്‍ത്തകരുടെ രോഷം. സിപിഎം കുട്ടുകെട്ടിനെതിരെ നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും നടപടിയില്ലെന്ന് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.കെ സുരേന്ദ്രന്‍ നേരിട്ടെത്തി ചര്‍ച്ച നടത്തണമെന്നും സിപിഎമ്മിനെ അനുകൂലിച്ചവര്‍ക്കെതിരെ നടപടി വേണമെന്നും ബിജെപി പ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പറഞ്ഞു
കുമ്പള സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ സുരേഷ് കുമാര്‍ ഷെട്ടി, ശ്രീകാന്ത്, മണികണ്ഠ റേ എന്നിവര്‍ സിപിഎമ്മുമായി ഒത്തുകളിച്ചു. ഇവര്‍ക്ക് എതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായില്ല. പകരം ഇവര്‍ക്ക് പാര്‍ട്ടിയില്‍ ഉന്നത സ്ഥാനങ്ങള്‍ നല്‍കുകയാണ് ചെയ്തത്.



വിഷയത്തില്‍ സംസ്ഥാന അധ്യക്ഷന് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.കെ സുരേന്ദ്രന്‍ ഇന്ന് കാസര്‍കോട് ജില്ലയില്‍ ഇന്ന് സന്ദര്‍ശനം നടത്തുമെന്ന് അറിയിച്ചിരുന്ന സാഹചര്യത്തില്‍ കൂടിയാണ് പ്രതിഷേധം. എന്നാല്‍ സുരേന്ദ്രന്‍ ഇതുവരെ എത്തിയിട്ടില്ല.


Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading

Scroll to Top