𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

എല്‍ഡിഎഫ് അവിശ്വാസത്തിന് എസ്ഡിപിഐ പിന്തുണ: ഈരാറ്റുപേട്ട നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായി;

കോട്ടയം :-ഈരാറ്റുപേട്ട നഗരസഭയിൽ ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. എസ്ഡിപിഐ പിന്തുണയോടെയാണ് എൽഡിഎഫിന്റെ അവിശ്വാസം പാസായത്. ചെയർപേഴ്സണായിരുന്ന മുസ്ലീം ലീഗിലെ സുഹറ അബ്ദുൾ ഖാദറിനെതിരേയായിരുന്നു പ്രമേയം.
അവിശ്വാസ പ്രമേയത്തിൽ രാവിലെ 11 ന് ആരംഭിച്ച ചർച്ചയിൽ 28 അംഗങ്ങളും പങ്കെടുത്തു. യുഡിഎഫിൽ നിന്നും കൂറുമാറിയ കോൺഗ്രസ് അംഗം അൽസന്ന പരിക്കുട്ടിയും പങ്കടുത്തു.
15 വോട്ടുകളാണ് അവിശ്വാസം പാസാകാൻ വേണ്ടിയിരുന്നത്. എൽഡിഎഫിന്റെ ഒമ്പത് അംഗങ്ങൾക്കൊപ്പം എസ്ഡിപിഐയുടെ അഞ്ച് വോട്ടുകളും കോൺഗ്രസ് അംഗത്തിന്റെ ഒരു വോട്ടും കൂടിയായതോടെ അവിശ്വാസം പാസാകുകയായിരുന്നു

കൗൺസിൽ ഹാളിൽ നടന്ന യോഗത്തിൽ കൊല്ലം നഗര കാര്യ ജോയിന്റ് ഡയറക്ടർ ഹരികുമാർ വരണാധികാരി ആയിരുന്നു.