Skip to content

കോവിഡ് വരാത്തവര്‍ക്ക് വാക്‌സിന്‍ ഉറപ്പാക്കണം, അതിജീവിച്ചവര്‍ക്ക് വീണ്ടും രോഗമുണ്ടാകുന്നത് അപൂര്‍വ്വം: പഠനം.

വെബ് ഡസ്ക് :-കോവിഡ് അതിജീവിച്ചവരെ വൈറസ് വീണ്ടും ബാധിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് പഠനം. രോഗം ഭേദമായശേഷം ഉണ്ടാകുന്ന സ്വാഭാവിക രോഗപ്രതിരോധശേഷി ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുമെന്നാണ് കോവിഡ് വന്നുപോയ ആയിരത്തിലധികം ആളുകളില്‍ നടത്തിയ പഠനം പറയുന്നത്.
ഒന്‍പത് മാസത്തോളം നീണ്ടുനിന്ന പഠനത്തില്‍ പങ്കെടുത്ത 1081 പേരില്‍ 13 പേര്‍ മാത്രമാണ് വീണ്ടും കോവിഡ് പോസിറ്റീവ് ആയതെന്നും 1.2 ശതമാനം മാത്രമാണ് സാധ്യതയെന്നും കണ്ടെത്തി. അതേസമയം 13 പേരിലും നേരിയ തോതില്‍ മാത്രമാണ് രണ്ടാം പ്രാവശ്യം വൈറസ് ബാധ ഉണ്ടായതെന്നും പഠനം വിശദീകരിച്ചു. അതുകൊണ്ടുതന്നെ കോവിഡ് ഇനിയും ബാധിച്ചിട്ടില്ലാത്ത ആളുകള്‍ക്ക് വാക്‌സിന്‍ ഉറപ്പാക്കുന്നതുവഴി ആര്‍ജിത പ്രതിരോധശേഷിയിലേക്ക് വളരെപെട്ടെന്ന് എത്താമെന്ന് പഠനം പറയുന്നു.

കോവിഡ് വീണ്ടും വരാനുള്ള സാധ്യത അപൂര്‍വ്വമായതിനാല്‍ തന്നെ വാക്‌സിനേഷന്‍ പ്രകൃിയയിലെ അവസാന വിഭാഗമായി രോഗം വന്നവരെ കണക്കാക്കിയാല്‍ മതിയെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ സംഘം പറയുന്നത്. രോഗം വരാത്തവര്‍ക്കായിരിക്കണം ആദ്യ പരിഗണനയെന്നും ഇത് 100 ശതമാനം രോഗപ്രതിരോധ ശേഷി കൈവരിക്കാന്‍ രാജ്യത്തെ സഹായിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.കോവിഡ് മൂന്നാം തരംഗം ഈ വര്‍ഷം ഉടനെ പ്രതീക്ഷിക്കണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading