sponsored
ന്യൂ ഡൽഹി :-രാജ്യത്തെ വാക്സിൻ നയത്തിൽ മാറ്റം. 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിനേഷൻ കേന്ദ്രത്തിലെത്തി രജിസ്റ്റർ ചെയ്യാം. സർക്കാർ വാക്സിൻ കേന്ദ്രങ്ങളിലാകും ഈ സൗകര്യം ലഭിക്കുക. രജിസ്റ്റർ ചെയ്തിട്ട് വരാതിരിക്കുന്നവരുടെ വാക്സിൻ നേരിട്ടെത്തുന്നവർക്ക് നൽകാമെന്നും പുതിയ വാക്സിൻ നയത്തിൽ പറയുന്നു.
sponsored
പതിനെട്ടിനും നാൽപ്പത്തിയഞ്ചിനും മധ്യേ പ്രായമുള്ളവരുടെ വാക്സിനേഷൻ വൈകുന്നുവെന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാരിന്റെ പുതിയ വാക്സിൻ നയം.
അതേസമയം, ഇന്ത്യയിൽ സ്പുടനിക് വാക്സിൻ ഉത്പാദിപ്പിക്കാൻ അനുമതിയായി. ആർഡിഐഎഫും – പനാസിയ ബയോടെക്കും ചേർന്നാണ് ഉൽപ്പാദനം. പ്രതിവർഷം നൂറ് മില്യൺ ഡോസ് വാക്സിൻ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം.