പത്താം തീയതിയോടെ കുറഞ്ഞു തുടങ്ങും, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ രോഗികളുടെ എണ്ണം വർധിക്കും, പുതിയ പ്രൊജക്ഷൻ റിപ്പോർട്ട്,


തിരുവനന്തപുരം.കോവിഡ് വ്യാപനം പത്താം തീയതിയോടെ കുറഞ്ഞു തുടങ്ങുമെന്ന് സർക്കാരിന്റെ പുതിയ പ്രൊജക്ഷൻ റിപ്പോർട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ രോഗികളുടെ എണ്ണം വർധിക്കുമെന്നാണ് വിലയിരുത്തൽ. മുഖ്യമന്ത്രി വിളിച്ച വിദഗ്ധരുടെ യോഗം ഇന്ന് ചേരും. പുതിയ വൈറസ് വകഭേദത്തിനെതിരെ വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കാർ നിർദേശം നല്കി.

നിലവിൽ മുപ്പതായിരത്തിലേറെ പ്രതിദിന രോഗികൾ. 100 പേരെ പരിശോധിക്കുമ്പോൾ 18 ലേറെ പോസിറ്റീവ് കേസുകൾ. ഈയാഴ്ച 40000 പ്രതിദിന രോഗികൾ വരെയാകാമെന്നാണ് കണക്കുകൂട്ടൽ. പത്താം തീയതിയോടെ ഓണക്കാലവുമായി ബന്ധപ്പെട്ട രോഗവ്യാപനം സ്ഥിരത കൈവരിക്കുമെന്നും പിന്നീട് കുറയുമെന്നുമാണ് നിഗമനം. അതേ സമയം ഒരാളിൽ നിന്ന് എത്ര പേരിലേയ്ക്ക് ‘രോഗം പകരുമെന്ന് കണക്കാക്കാൻ ഉപയോഗിക്കുന്ന കോവിഡ് ആർ ഘടകം തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ.‌ അപ്രതീക്ഷിതമായി വർധിച്ചു. ആർ ഘടകം തിരുവനന്തപുരത്ത് 1.7 ഉം കൊല്ലത്ത് 1.61 ഉം ആണ്. ഈ ജില്ലകളിൽ രോഗികളുടെ എണ്ണമുയരും.

നിലവിലെ പ്രതിരോധ നടപടികളിൽ. എന്തൊക്കെ മാറ്റങ്ങൾ വേണമെന്ന് ആലോചിക്കാൻ മുഖ്യമന്ത്രി വിളിച്ച വിദഗ്ധരുടെ യോഗം ഇന്ന് ചേരും. വയനാട്, പത്തനംതിട്ട, എറണാകുളം ഇടുക്കി തിരുവനന്തപുരം കാസർകോട് ജില്ലകളിൽ ഇനി ആർ ടി പി സി ആർ പരിശോധന മാത്രമേ ഉണ്ടാകു. കൂടുതൽ പേർ വാക്സീൻ സ്വീകരിച്ച ജില്ലകളിലാണ് പുതിയ പരിശോധന നീക്കം. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ തീവ്രവ്യാപന ശേഷിയുള്ള വൈറസ് വകഭേദം നേരിടാൻ വിമാനത്താവളങ്ങളിൽ ജാഗ്രത കൂട്ടും. രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ട ചൈനയും ബ്രിട്ടനുമുൾപ്പെടെ 8 രാജ്യങ്ങളിൽ നി ന്നെത്തു വരെ കർശനമായി നിരീക്ഷിക്കും.

Leave a Reply