ടി പി ആർ നിരക്ക് കൂടുതലുള്ള പ്രദേശങ്ങളിൽ നിയന്ത്രണം കർശനമാക്കുമെന്ന് മുഖ്യമന്ത്രി കോവിഡ് അവലോകന യോഗത്തിൽ പറഞ്ഞു. വാക്‌സിനേഷൻ കാര്യത്തിൽ പുരോഗതിയുണ്ട്. ആവശ്യമായ അളവില്‍ വാക്‌സിൻ നൽകുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് ഉറപ്പാക്കണം. ജൂൺ 15 ഓടെ സോഫ്റ്റ്്വെയര്‍ സഹായത്തോടെ കോവിഡ് മരണം റിപ്പോർട്ട് ചെയ്യും. പരമാവധി മൂന്നുദിവസം കൊണ്ട് മരണകാരണം സ്ഥിരീകരിച്ച് വിവരം ലഭ്യമാക്കും. വിവാഹത്തില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം കർശനമായി നിയന്ത്രിക്കും. ഹോട്ടലുകളിൽ ശനിയും ഞായറും പാഴ്സല്‍ അനുവദിക്കില്ല. ഹോം ഡെലിവറിയാകാം. ചില സ്വകാര്യ അൺ എയ്ഡഡ് സ്കൂളുകളില്‍‌ ഫീസ് അടക്കാത്തവരെ ഓൺലൈൻ ക്ലാസിൽ പങ്കെടുപ്പിക്കുന്നില്ല എന്ന പരാതിയില്‍ നടപടിയെടുക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

Leave a Reply